കുമളിയില്‍ സിപിഐഎം നേതാവ് നിര്‍ധന കുടുംബത്തിന്റെ വൈദ്യുതി കണക്ഷന്‍ തകര്‍ത്തു

ഇടുക്കി കുമളിയില്‍ സിപിഐഎം നേതാവ് നിര്‍ധന കുടുംബത്തിന്റെ വൈദ്യുതി കണക്ഷന്‍ തകര്‍ത്തു. കുമളി പഞ്ചായത്ത് അംഗം ജിജോ രാധാകൃഷ്ണന്‍ ആണ് അക്രമം നടത്തിയത്. മീറ്ററും സര്‍വീസ് വയറും നശിപ്പിച്ചു. സംഭവത്തില്‍ പഞ്ചായത്ത് അംഗത്തിനെതിരെ കുടുംബം പോലീസില്‍ പരാതി നല്‍കി. വൈദ്യുതി കണക്ഷന്‍ ഉടന്‍ പുനസ്ഥാപിക്കുമെന്ന് കെഎസ്ഇബി വ്യക്തമാക്കി. (CPIM leader broke the electricity connection of a poor family)
കുമളിയില്‍ 30 വര്‍ഷമായി താമസിക്കുന്ന ദണ്ഡപാണി പുതിയതായി പണിത വീട്ടിലേക്കാണ് കറണ്ട് കണക്ഷന്‍ എടുത്തിരുന്നത്. ഇതാണ് കുമളി പഞ്ചായത്ത് പതിനൊന്നാം വാര്‍ഡ് മെമ്പര്‍ ജീജോ രാധകൃഷ്ണന്‍ തകര്‍ത്തത്. സ്വകാര്യ വ്യക്തിയുടെ സ്ഥലത്തെ പോസ്റ്റില്‍ നിന്നും വൈദ്യുതി കണക്ഷന്‍ നല്‍കാന്‍ ആകില്ലെന്ന് പറഞ്ഞായിരുന്നു അക്രമം. കെഎസ്ഇബി സ്ഥാപിച്ച മീറ്ററും സര്‍വീസ് വയറും തകര്‍ത്തു.
എന്നാല്‍ സ്വകാര്യ വ്യക്തിയുടെ സ്ഥലത്തല്ല പോസ്റ്റുള്ളത്. പഞ്ചായത്തിന്റെ റോഡിലാണ്. മാത്രമല്ല കണക്ഷന്‍ നല്‍കാന്‍ സ്വകാര്യ വ്യക്തിയുടെ യാതൊരു അനുമതിയും ആവശ്യമില്ല എന്ന് കെഎസ്ഇബി വ്യക്തമാക്കി. ദണ്ഡപാണിയും കുടുംബവും കുമളി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. സംഭവ സ്ഥലത്ത് പൊലീസ് എത്തിയിട്ടും സിപിഐഎം നേതാവിന്റെ അക്രമം തുടര്‍ന്നു. ജിജോ രാധാകൃഷ്ണനില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കുമെന്ന് കെഎസ്ഇബി വ്യക്തമാക്കി.
Story Highlights : CPIM leader broke the electricity connection of a poor family
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here