Advertisement

‘കൊല്ലം സമ്മേളനത്തിന്റെ ലക്ഷ്യം തുടര്‍ഭരണം’; മൂന്നാം ഊഴം പ്രചരണത്തില്‍ നിലപാട് മയപ്പെടുത്തി എം എ ബേബി

March 5, 2025
Google News 2 minutes Read
m a baby (1)

മൂന്നാം ഊഴം പ്രചരണത്തില്‍ നിലപാട് മയപ്പെടുത്തി സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം എം.എ. ബേബി. കൊല്ലം സമ്മേളനത്തിന്റെ ലക്ഷ്യം
തുടര്‍ഭരണം ജനങ്ങള്‍ പറയുന്നത് ക്ഷമയോടെ കേള്‍ക്കാന്‍ നേതാക്കള്‍ തയ്യാറാകണമെന്നുo എം എ ബേബി പറഞ്ഞു.

സി പി ഐ എം സംസ്ഥാന സമ്മേളനം തുടങ്ങാന്‍ മണികൂറുകള്‍ മാത്രം ബാക്കി നില്‍ക്കുമ്പോഴായിരുന്നു ഇടതു മുന്നണിയുടെ മൂന്നാം ഊഴം ഉറപ്പ് പ്രചരണത്തിലെ എം എ ബേബിയുടെ മുന്നറിയിപ്പ്. ഇടത് സര്‍ക്കാരിന് മൂന്നാം ഊഴം ഉറപ്പായി എന്ന് പറഞ്ഞ് നടക്കുന്ന ചിലര്‍ ഉണ്ട്. മൂന്നാം ഊഴം ഉറപ്പായി എന്ന് പറയുന്നത് അബദ്ധം. അതിനുള്ള സാഹചര്യം മാത്രമാണ് രൂപപ്പെട്ടിട്ടുള്ളതെന്നും എം എ ബേബി പറഞ്ഞു.

സംഭവം ചര്‍ച്ചയതോടെ നിലപാട് എം എ ബേബി നിലപാട് മയപ്പെടുത്തി. സംസ്ഥാന സമ്മേളനത്തിന്റെ ലക്ഷ്യം തന്നെ ഭരണതുടര്‍ച്ചയെന്ന് എം എ ബേബി ഉറപ്പിക്കുന്നു.വിനയത്തോടെ, മുന്നോട്ട് പോയാല്‍ തുടര്‍ ഭരണത്തിന് തുടര്‍ച്ച നേടിയെടുക്കാന്‍ കഴിയുo. അതിന് ക്ഷമയോടെ ജനങ്ങള്‍ പറയുന്നത് കേള്‍ക്കണമെന്നും എം എ ബേബി പറഞ്ഞു. തുടര്‍ ഭരണത്തിന്റെ തുടര്‍ച്ച ലക്ഷൃമിട്ടുള്ള ചര്‍ച്ചകളായിരിക്കും സമ്മേളനത്തില്‍ ഉണ്ടാകുയെന്നും എം എ ബേബി വ്യക്തമാക്കുന്നു.

Story Highlights : M A Baby about  third term of LDF government

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here