Advertisement

മുംബൈയില്‍ പ്രണയപ്പക; 17 വയസുകാരിയെ സുഹൃത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തി

March 5, 2025
Google News 3 minutes Read
Mumbai Teen Critical After Male Friend Sets Her Afire

പ്രണയത്തില്‍ നിന്നും പിന്മാറിയതിനെ തുടര്‍ന്ന് മുബൈയിലെ അന്തേരിയില്‍ 17 വയസുകാരിയെ കാമുകന്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി. അറുപത് ശതമാനത്തോളം പൊള്ളലേറ്റ പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. വീടിന് പുറത്തിരിക്കുകയായിരുന്ന യുവതിയുടെ അടുത്തെത്തിയ കാമുകന്‍ പെട്രോള്‍ ഒഴിക്കുകയായിരുന്നു. നേരത്തെ ഇരുവരും പ്രണയത്തില്‍ ആയിരുന്നുവെങ്കിലും പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ ഇടപെട്ടതിന് തുടര്‍ന്ന് 17കാരി പിന്മാറിയിരുന്നു. ഇതാണ് യുവാവിനെ പ്രകോപിപ്പിച്ചത്. യുവാവിനും പൊള്ളലേറ്റിട്ടുണ്ട്. ഇയാള്‍ പൊലീസ് കസ്റ്റഡിയില്‍ ചികിത്സയിലാണ്. പ്രണയനൈരാശയമാണ് ഇങ്ങനെ ചെയ്യാന്‍ പ്രേരിപ്പിച്ചതെന്ന് പ്രതി മൊഴി നല്‍കി. (Mumbai Teen Critical After Male Friend Sets Her Afire)

Read Also: ‘DYFIക്ക് ലഹരി മാഫിയയുമായി ബന്ധമുണ്ട്, ലഹരി സംഘങ്ങളുടെ രക്ഷകർത്താക്കളായി പ്രവർത്തിക്കരുതെന്നാണ് പറയാനുള്ളത്’: വി ഡി സതീശൻ

ജിത്തു താംബേ എന്ന 30 വയസുകാരനും 17 വയസുകാരിയും തമ്മില്‍ കുറച്ച് മാസങ്ങളായി പ്രണയത്തിലായിരുന്നു. ഈ ബന്ധത്തില്‍ പെണ്‍കുട്ടിയുടെ അമ്മ വല്ലാതെ അസ്വസ്ഥയായിരുന്നു. അമ്മയുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് പെണ്‍കുട്ടി ബന്ധം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. ഞായറാഴ്ച രാത്രിയോടെയാണ് സംഭവം നടന്നത്. 17 വയസുകാരി കൂട്ടുകാരികളെ വീട്ടില്‍ അത്താഴത്തിന് ക്ഷണിച്ചിരുന്നു. ഇവരുടെ കണ്‍മുന്നില്‍ വച്ചാണ് ജിത്തു പെട്രോളൊഴിച്ച് തീകൊളുത്തിയത്.

പെണ്‍കുട്ടിയുടെ മുഖത്തും കഴുത്തിലും വയറിലും സ്വകാര്യ ഭാഗങ്ങളിലും കാലിലും ഗുരുതരമായി പൊള്ളലേറ്റതായി ഡോക്ടേഴ്‌സ് അറിയിച്ചു. പെണ്‍കുട്ടിയ്ക്ക് സംസാരിക്കാനും കഴിയാത്ത സ്ഥിതിയാണ്.

Story Highlights : Mumbai Teen Critical After Male Friend Sets Her Afire

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here