Advertisement

ഷൊര്‍ണൂരില്‍ 22 വയസുകാരന്‍ കുഴഞ്ഞുവീണ് മരിച്ചത് അമിത ലഹരി ഉപയോഗം മൂലം? അടിവസ്ത്രത്തില്‍ സിറിഞ്ച്; കയ്യില്‍ കുത്തിയതിന്റെ പാടുകള്‍

March 5, 2025
3 minutes Read
police suspect that 22-year-old man collapsed and died due to drug use

ഷൊര്‍ണൂരില്‍ 22 വയസുകാരന്റെ മരണത്തില്‍ ദുരൂഹത. മരിച്ച യുവാവിന്റെ അടിവസ്ത്രത്തില്‍ നിന്ന് സിറിഞ്ച് കണ്ടെത്തി. ലഹരി ഉപയോഗമാണോ മരണകാരണമെന്നാണ് സംശയം.മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. (police suspect that 22-year-old man collapsed and died due to drug use)

ഇന്നലെ വൈകിട്ട് ആറരയോടെയാണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.പാലപ്പുറം ചക്കാലക്കുണ്ട് സ്വദേശിയായ 22കാരന്‍ അമ്മയുടെ വീടായ ഷോര്‍ണൂരില്‍ വെച്ചാണ് കുഴഞ്ഞുവീഴുന്നത്. ശുചിമുറിയില്‍ കയറി അരമണിക്കൂര്‍ ചെലവഴിച്ച് പുറത്തിറങ്ങിയ ശേഷം കുഴഞ്ഞു വീഴുകയായിരുന്നു. വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

Read Also: ‘DYFIക്ക് ലഹരി മാഫിയയുമായി ബന്ധമുണ്ട്, ലഹരി സംഘങ്ങളുടെ രക്ഷകർത്താക്കളായി പ്രവർത്തിക്കരുതെന്നാണ് പറയാനുള്ളത്’: വി ഡി സതീശൻ

ഇയാളുടെ അടിവസ്ത്രത്തില്‍ നിന്ന്‌സുര്‍ജിന്റെ പാക്കറ്റും ശുചിമുറിയില്‍ നിന്ന് നീഡിലും കണ്ടെത്തി. കയ്യില്‍ കുത്തിയ പാടുകള്‍ ഉണ്ടെന്നാണ് പോലീസ് മഹസറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ലഹരി ഉപയോഗമാണോ മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടത്തിലെ വ്യക്തമാവുകയുള്ളൂ എന്ന് പോലീസ് വ്യക്തമാക്കി.22 കാരന്റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചു ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ചു അന്വേഷണം പുരോഗമിക്കുകയാണ്.

Story Highlights : police suspect that 22-year-old man collapsed and died due to drug use

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top