‘ഇനി മാർക്കോ പോലുള്ള സിനിമ ചെയ്യില്ല, പ്രേക്ഷകർ സിനിമയെ സിനിമയായി കാണും എന്ന് കരുതി’; നിർമാതാവ് ഷെരീഫ് മുഹമ്മദ്

ഇനി മാർക്കോ പോലുള്ള സിനിമ ചെയ്യില്ലെന്ന് നിർമാതാവ് ഷെരീഫ് മുഹമ്മദ്. മാർക്കോ പോലെ വയലൻസ് നിറഞ്ഞ സിനിമകൾ ഇനി ചെയ്യില്ല. മാർക്കോ വയലൻസിനെ പ്രോത്സാഹിപ്പിക്കണമെന്ന ഉദ്ദേശത്തോടെ ചെയ്ത സിനിമയല്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രേക്ഷകർ സിനിമയെ സിനിമയായി കാണും എന്ന് കരുതി. വരാൻ ഇരിക്കുന്ന കാട്ടാളൻ എന്ന സിനിമയിലും കുറച്ചു വയലൻസ് സീനുകൾ ഉണ്ട്. മാർക്കോയിലെ ഗർഭിണിയുടെ സീൻ സിനിമക്ക് ആവശ്യമുള്ളതായിരുന്നു. “ഏറ്റവും വയലൻസ് ഉള്ള സിനിമ” എന്ന പരസ്യം കൊടുത്തത് കള്ളം പറയാതിരിക്കാൻ.
മാർക്കോ 18+ സർട്ടിഫിക്കറ്റ് ഉള്ള സിനിമയാണ്. ഒരിക്കലും അത് കാണാൻ കുട്ടിക്കൾ തിയേറ്ററിൽ കയറരുതായിരുന്നു.മാർക്കോയിലെ അതിക്രൂര വയലൻസ് ദൃശ്യങ്ങൾ കഥയുടെ പൂർണ്ണതക്ക് വേണ്ടിയാണ് ഉണ്ടാക്കിയത്. അതൊരു സിനിമാറ്റിക് അനുഭവമായി കാണാൻ ശ്രമിക്കണമെന്നും ഷെരീഫ് മുഹമ്മദ് അഭ്യർഥിച്ചു.
Story Highlights : producer shareef muhammad criticisms on marco movie
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here