Advertisement

‘കോലിക്ക് അഭിനന്ദനങ്ങള്‍’; ഇന്ത്യ ഓസീസിനെ തോല്‍പ്പിച്ച് ഫൈനലിലെത്തിയതിൽ ഏറെ സന്തോഷം; ഷമ മുഹമ്മദ്

March 5, 2025
1 minute Read

ഓസീസീനെതിരായ സെമി ഫൈനല്‍ വിജയത്തിൽ ഇന്ത്യൻ ടീമിനെ പ്രശംസിച്ച് കോൺഗ്രസ് നേതാവ് ഷമ മുഹമ്മദ്. രോഹിത് ശര്‍മയ്ക്ക് കീഴിലുള്ള ഇന്ത്യന്‍ ടീം ചാമ്പ്യൻസ് ട്രോഫിയില്‍ ഓസ്‌ട്രേലിയയെ തോല്‍പ്പിച്ച് ഇന്ത്യ സെമി ഫൈനലില്‍ എത്തിയതില്‍ ഏറെ സന്തോഷം. മത്സരത്തില്‍ 84 റണ്‍സ് നേടിയ വിരാട് കോലിക്ക് അഭിനന്ദനങ്ങള്‍. ഫൈനല്‍ മത്സരത്തിന് ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നും എക്‌സിൽ കുറിച്ചു.

കഴിഞ്ഞ ദിവസം ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്‌ക്കെതിരെ ഷമ മുഹമ്മദ് രംഗത്തെത്തിയിരുന്നു. രോഹിത്തിന് അമിത വണ്ണമാണെന്നും ഇന്ത്യയുടെ എക്കാലത്തെയും മോശം ക്യാപ്റ്റനാണെന്നും ഷമ മൊഹമ്മദ് ഇന്നലെ എക്‌സ് പോസ്റ്റില്‍ പറഞ്ഞിരുന്നു. പിന്നാലെ പോസ്റ്റ് പിന്‍വലിക്കുകയും ചെയ്തു.

കളിക്കാരുടെ ഫിറ്റ്‌നസിനെ പറ്റിയാണ് തന്റെ പോസ്റ്റെന്നും, ബോഡി ഷെയ്മിംഗ് അല്ലെന്നും ഷമ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐക്ക് നല്‍കിയ അഭിമുഖത്തില്‍ വിശദീകരിച്ചു. കളിക്കാര്‍ ഫിറ്റ് ആവണമെന്നാണ് തന്റെ നിലപാട്, ഇന്നലത്തെ മത്സരം കണ്ടപ്പോള്‍ രോഹിത്തിന് അമിതവണ്ണം ഉണ്ടെന്ന് എനിക്ക് തോന്നി. അത് തുറന്നു പറഞ്ഞതിന് ഒരു കാരണവുമില്ലാതെയാണ് എന്നെ ആക്രമിക്കുന്നെതെന്നും ഷമ പറഞ്ഞു.

Story Highlights : shama muhamed praises kohli india champions trophy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top