‘ബന്ദികളാക്കിയവരെ ഉടൻ വിട്ടയക്കണം, ഇല്ലെങ്കിൽ ഹമാസിനെ തുടച്ചുനീക്കും’; ഡോണൾഡ് ട്രംപിന്റെ അന്ത്യശാസനം

ബന്ദികളാക്കിയവരെ ഉടൻ വിട്ടയച്ചില്ലെങ്കിൽ കനത്ത ഭവിഷ്യത്ത് നേരിടേണ്ടി വരുമെന്ന് ഹമാസിന് മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഹമാസുമായി അമേരിക്ക നേരിട്ട് ചർച്ച നടത്തിയെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കിയതിന് പിന്നാലെയാണ് ഡോണൾഡ് ട്രംപിന്റെ അന്ത്യശാസനം.
സമൂഹമാധ്യമായ ട്രൂത്ത് സോഷ്യലിലാണ് ഹമാസിനുള്ള ഡോണൾഡ് ട്രംപിന്റെ മുന്നറിയിപ്പ്. ഹമാസ് ബന്ദികളാക്കിയവരെ ഉടൻ കൈമാറണം. ഹമാസ് കൊലപ്പെടുത്തിയവരുടെയ മൃതദേഹങ്ങൾ വിട്ടുനൽകണം. ഇല്ലെങ്കിൽ ഹമാസിനെ തുടച്ചുനീക്കുമെന്നും ട്രംപിന്റെ ഭീഷണി. ഗസയിൽ നിന്നും ഹമാസിന്റെ നേതാക്കളോട് ഉടനടി ഒഴിഞ്ഞുപോകാൻ ആവശ്യപ്പെടുന്ന ട്രംപ്, ഗസ്സയിലെ ജനതയ്‌ക്കെതിരെയും ഭീഷണി മുഴക്കുന്നുണ്ട്. ബന്ദികളെ മോചിപ്പിക്കാത്തപക്ഷം മരിച്ചുവെന്ന് സ്വയം കണക്കാക്കാനാണ് ഭീഷണി.
Read Also: ഇന്ത്യൻ പതാക കീറിയെറിഞ്ഞു; വിദേശകാര്യമന്ത്രി എസ് ജയശങ്കറിനെതിരെ ഖലിസ്താൻ വാദികളുടെ പ്രതിഷേധം
ഹമാസ് മോചിപ്പിച്ച ബന്ദികളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ബന്ദി വിഷയത്തിൽ ഹമാസുമായി അമേരിക്ക നേരിട്ട് ചർച്ചകൾ നടത്തിയെന്ന് വൈറ്റ് ഹൗസ് വെളിപ്പെടുത്തിയതിന് പിന്നാലെയാണ് ട്രംപിന്റെ മുന്നറിയിപ്പ്. ഹമാസുമായി അമേരിക്കൻ ആദം ബോലർ ദോഹയിൽ നേരിട്ട് ചർച്ചകൾ നടത്തിയെന്നാണ് റിപ്പോർട്ടുകൾ. ഇസ്രയേലിന് ഏത് വിധത്തിലുള്ള സഹായമാണ് താൻ അയക്കുന്നതെന്ന് ട്രംപ് പോസ്റ്റിൽ വ്യക്തമാക്കിയിട്ടില്ല. കെയ്‌റോയിൽ നടന്ന അറബ് ഉച്ചകോടിയിൽ ഗസ്സയ്ക്കായി 5300 കോടി രൂപയുടെ ബദൽ പദ്ധതി മുന്നോട്ടുവച്ചതിനു പിന്നാലെയാണ് ട്രംപിന്റെ പുതിയ പ്രസ്താവന.
Story Highlights : Donald Trump asked Hamas militants to immediately release all hostages
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here