Advertisement

‘മോദി സർക്കാരിന് ബദൽ പിണറായി സർക്കാർ; RSS-BJP വിരുദ്ധ പോരാട്ടത്തിൽ കോൺഗ്രസിന്റെ സർട്ടിഫിക്കറ്റ് അവശ്യമില്ല’; പ്രകാശ് കാരാട്ട്

March 6, 2025
2 minutes Read

നവ ഫാസിസം ആണ് മോദി സർക്കാർ പ്രകടിപ്പിക്കുന്നത് എന്നും മോദി സർക്കാരിന് ബദൽ കേരളത്തിലെ പിണറായി സർക്കാർ ആണെന്നും സിപിഐഎം കോഡിനേറ്റർ പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. കൊല്ലത്തു സിപിഐഎം സംസ്ഥാന സമ്മേളനത്തിലെ ഉദ്ഘടന പ്രസംഗത്തിൽ കേരളത്തിലെ പ്രതിപക്ഷ നേതാവ് വി‍ഡി സതീശനും വിമർശനം. സിപിഐഎമ്മിന് ആർഎസ്എസ്, ബിജെപി വിരുദ്ധ പോരാട്ടത്തിൽ കോൺഗ്രസിന്റെ സർട്ടിഫിക്കറ്റ് അവശ്യമില്ലെന്നും പ്രകാശ് കാരാട്ട് പറഞ്ഞു.

നവ ഫാസിസ്റ്റ് സ്വഭാവം പ്രകടിപ്പിക്കുകയാണ് മോഡി സർക്കാർ. ക്ലാസിക്കൽ ഫസിസത്തിൽ നിന്നും മാറി നവ ഫാസിസം ഹിന്ദുത്വ കോർപ്പറേറ്റ് താല്പര്യങ്ങളോടൊപ്പം ചേരുകയാണ്. മോദി സർക്കാർ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ഉൾപ്പെടെ നടപ്പാക്കുന്നത് ഫെഡറൽ സംവിധാനം തകർക്കാൻ ആണ്. ഇതിനു എതിരായ ബദൽ ആണ് കേരളത്തിലെ പിണറായി സർക്കാർ.

Read Also: സർവകലാശാല നിയമ ഭേദഗതി ബില്ല്; പ്രോ വൈസ് ചാൻസിലർ നിയമനത്തിന് യോഗ്യതയിൽ ഇളവ് വരുത്താൻ നീക്കം

കേരളത്തിലെ കോൺഗ്രസ്‌ നേതൃത്വത്തെയും പ്രതിപക്ഷ നേതാവ് വിഡി സതീശനെയും കാരാട്ട് ശക്തമായി വിമർശിച്ചു. പാർട്ടി കരട് രാഷ്ട്രീയ രേഖയിലെ നവ ഫാസിസ പ്രയോഗത്തിനു എതിരെ കാര്യങ്ങൾ മനസിലാക്കാതെയാണ് വിഡി സതീശൻ പ്രതികരിക്കുന്നത്. ബിജെപിക്ക് എതിരെ ഒന്നും ചെയ്യാതെ കോൺഗ്രസ്‌ നേതാക്കൾ സിപിഐഎം നെതിരെ പ്രചരണം നടത്തുന്നതെന്നും പ്രകാശ് കാരാട്ട്. കേരളത്തിലെ പാർട്ടി വിഭഗീയത ഇല്ലതായി ഒറ്റകെട്ടായതിലെ സന്തോഷവും പ്രകാശ് കാരാട്ട് പ്രകടിപ്പിച്ചു.

Story Highlights : Prakash Karat says the Pinarayi Vijayan government is the alternative to Modi government

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top