കാണാതായിട്ട് ഏഴ് ദിവസം, ധരിച്ചിരുന്ന വസ്ത്രം സമീപത്തെ കാട്ടിൽ; കോഴിക്കോട് നിന്ന് കാണാതായ വയോധിക മരിച്ചനിലയിൽ

കോഴിക്കോട് കോടഞ്ചേരിയിൽ നിന്ന് കാണാതായ വയോധികയെ ഏഴാം നാൾ മരിച്ചനിലയിൽ കണ്ടെത്തി. മംഗലം വീട്ടിൽ ജാനു(75) ആണ് മരിച്ചത്. ഈ മാസം ഒന്നാം തിയതിയാണ് ജാനുവിനെ കാണാതായത്. പോലീസും ഡോഗ് സ്ക്വാഡും നാട്ടുകാരും സന്നദ്ധ സംഘടന പ്രവർത്തകരും നടത്തിയ തിരച്ചിലിലാണ് അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്.
ഇന്നലെ വലിയകൊല്ലി പള്ളിക്കുന്നേൽ മലയിൽ കാട്ടിൽ വസ്ത്രങ്ങൾ കണ്ടെത്തിയിരുന്നു. വസ്ത്രം ഉണ്ടായിരുന്നതിന് താഴെയാണ് മൃതദേഹം കണ്ടെത്തിയത്.
Read Also: ഷഹബാസിന്റെ കൊലപാതകം; ഇൻസ്റ്റഗ്രാം ഗ്രൂപ്പുകളിൽ അക്രമത്തിന് ആഹ്വാനം ചെയ്തവർക്കെതിരെ കേസെടുത്തേക്കും
ജാനുവിന് ഓർമക്കുറവുണ്ടായിരുന്നതായി ഉദ്യോഗസ്ഥർ അറിയിച്ചിരുന്നു. എങ്ങനെയാണ് ജാനു ഇവിടെയത്തിയത് എന്നതിൽ വ്യക്തതയില്ല.
Story Highlights : Missing elderly woman from Kozhikode found dead
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here