Advertisement

കോളജിൽ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു; ഹരിദ്വാറിൽ പ്രതിഷേധവുമായി ബജ്‌റംഗ്ദൾ

March 8, 2025
2 minutes Read

കോളജിൽ മുസ്ലീം വിദ്യാർത്ഥികൾ ഇഫ്താർ പാർട്ടി സംഘടിപ്പിച്ചതിനെതിരെ പ്രതിഷേധവുമായി ബജ്‌റംഗ്ദൾ. ഉത്തരാഖണ്ഡിലെ ഹരിദ്വാറിലെ ഋഷികുൽ ആയുർവേദ കോളജിലാണ് സംഭവം. ഇഫ്താർ വിരുന്ന് സംഘടിപ്പിച്ച വിദ്യാർഥികളെ പുറത്താക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. മൂന്ന് ദിവസത്തിനുള്ളിൽ നടപടി സ്വീകരിച്ചില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കുമെന്ന മുന്നറിയിപ്പ് നൽകി.

വെള്ളിയാഴ്ച ചില മുസ്ലീം വിദ്യാർത്ഥികൾ കോളജ് കാമ്പസിൽ ഇഫ്താർ പാർട്ടി സംഘടിപ്പിച്ചതായി റിപ്പോർട്ടുണ്ട്. ഇതിനെതിരെയാണ് ശനിയാഴ്ച പ്രതിഷേധം ഉണ്ടായത്. ഹരിദ്വാരയിൽ അഹിന്ദുക്കൾ ഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്നത് മുനിസിപ്പൽ കോർപ്പറേഷൻ ബൈലോ പ്രകാരം നിരോധിച്ചിട്ടുണ്ടെന്ന് ബജ്‌റംഗ്ദൾ ഭാരവാഹി അമിത് കുമാർ അവകാശപ്പെടുന്നു. മൂന്ന് ദിവസത്തിനുള്ളിൽ കുറ്റക്കാരായ വിദ്യാർത്ഥികളെ പുറത്താക്കുന്നതിനുള്ള നടപടികൾ മാനേജ്മെന്റ് ആരംഭിച്ചില്ലെങ്കിൽ, പ്രതിഷേധം ശക്തമാക്കാൻ ബജ്‌റംഗ്ദൾ നിർബന്ധിതരാകും അമിത് കുമാർ പറയുന്നു.

Read Also: കര്‍ണാടകയില്‍ ഇസ്രായേലി വനിത ഉള്‍പ്പെടെ 2 പേരെ കൂട്ടബലാത്സംഗം ചെയ്ത രണ്ട് പേര്‍ അറസ്റ്റില്‍, ഒരാള്‍ ഒളിവില്‍

“ഋഷികുൽ ആയുർവേദ കോളേജിന് ചരിത്രപരമായ പ്രാധാന്യമുണ്ട്. പണ്ഡിറ്റ് മഹാമന മദൻ മോഹൻ മാളവ്യ സ്ഥാപിച്ച ഋഷികുൽ വിദ്യാപീഠത്തിന് കീഴിലാണ് ഈ മെഡിക്കൽ കോളേജ് സ്ഥാപിതമായത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ മെഡിക്കൽ വിദ്യാഭ്യാസം നേടാൻ ഇവിടെയെത്തുന്നു,” അമിത് കുമാർ വാർത്ത ഏജൻസിയായ പിടിഐയോട് പറഞ്ഞു.

അനുമതിയില്ലാതെ ചില വിദ്യാർത്ഥികൾ കാമ്പസിൽ പാർട്ടി നടത്തിയതായി പരാതി ലഭിച്ചതായി ഋഷികുൽ ആയുർവേദ കോളേജ് ഡയറക്ടർ ഡിസി സിംഗ് പറഞ്ഞു. ചില വിദ്യാർഥികൾ അവിടെ ഭക്ഷണ സാധനങ്ങൾ കൊണ്ടുവന്നിരുന്നുവെന്നും തങ്ങൾ അവിടെയെത്തി ഇഫ്താർ വിരുന്ന് നിർത്തിവെപ്പിച്ചിരുന്നതായും ഡിസി സിംഗ് പറയുന്നു. വിഷയം അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കോളേജ് അധ്യാപകരുടെ ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Story Highlights : Bajrang Dal workers storm college over Iftar at campus in Uttarakhand

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top