Advertisement

മണിപ്പൂരിൽ ബസിന് നേരെ കല്ലേറ്; വാഹന ഗതാഗതം തടസപ്പെടുത്താൻ ശ്രമം

March 8, 2025
3 minutes Read

മണിപ്പൂരിൽ വാഹനഗതാഗതം തടസപ്പെടുത്താൻ ശ്രമം.ബസിനു നേരെ കല്ലേറുണ്ടായി. കാംങ്പോക്പി ജില്ലയിലാണ് പ്രതിഷേധം ഉണ്ടായത്. ഇംഫാൽ എയർപോർട്ടിൽ നിന്ന് സംഘർഷബാധിത മേഖലകളിലേക്കടക്കം സർവീസുകൾ പുനരാരംഭിച്ചിരുന്നു. ഇതിനിടയിലാണ് ബസിന് നേരെ കല്ലേറ് ഉണ്ടായത്. രണ്ട് വർഷത്തിന് ശേഷം ഇംഫാലിൽ നിന്ന് മലയോര പ്രദേശങ്ങളിലേക്ക് അന്തർ ജില്ലാ സർവീസുകൾ പുനരാരംഭിച്ച ബസിന് നേരെയാണ് ആക്രമണം നടന്നത്.

സേനാപതി ജില്ലയിലേക്ക് പോകുകയായിരുന്ന ബസിന് നേരെ ആക്രമണം ഉണ്ടായത്. സുരക്ഷാ സേന കണ്ണീർ വാതകം പ്രയോഗിക്കുകയും നേരെ ലാത്തി ചാർജ് നടത്തുകയും ചെയ്തു. ചുരാചന്ദ്പൂർ, സേനാപതി എന്നീ മലയോര ജില്ലകളിലേക്കുള്ള ബസുകൾ രാവിലെ 10 മണിയോടെയാണ് ഇംഫാൽ വിമാനത്താവളത്തിൽ നിന്ന് യാത്രക്കാരില്ലാതെ സർവീസ് തുടങ്ങിയത്. ഇംഫാൽ-കാങ്‌പോക്‌പി-സേനാപതി, സേനാപതി-കാങ്‌പോക്‌പി-ഇംഫാൽ, ഇംഫാൽ-ബിഷ്ണുപൂർ-ചുരാചന്ദ്പൂർ, ചുരാചന്ദ്പൂർ-ബിഷ്ണുപൂർ-ഇംഫാൽ റൂട്ടുകളിലാണ് ബസുകൾ സർവീസ് നടത്തുക. സുരക്ഷാസേനയുടെ നിരീക്ഷണത്തിൽ ആയിരുന്നു ആദ്യ സർവീസുകൾ നടത്തിയിരുന്നത്. ബുധനാഴ്ച മുതൽ ഹെലികോപ്റ്റർ സർവീസുകളും പുനരാരംഭിക്കും.

Read Also: മണിപ്പൂരിൽ ബസ് സർവീസുകൾ പുനരാരംഭിച്ചു

കുക്കി – മെയ്തെയ് സംഘർഷത്തെ തുടർന്ന് മണിപ്പൂരിലെ വിവിധ മേഖലകളിൽ യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. നേരത്തെ മെയ്തെയ് സ്വാധീനമുള്ള മേഖലകളിൽ കുക്കി വിഭാഗക്കാരും കുക്കി വിഭാഗത്തിന് സ്വാധീനമുള്ള പ്രദേശങ്ങളിൽ മെയ്തെയ് വിഭാഗത്തിലുള്ളവരും യാത്രകൾ നടത്തിയിരുന്നില്ല.

കഴിഞ്ഞ വർഷം ഡിസംബറിൽ ഇംഫാലിൽ നിന്ന് കാങ്‌പോക്പിയിലേക്കും ചുരാചന്ദ്പൂരിലേക്കും പൊതു ബസ് സർവീസുകൾ പുനരാരംഭിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ ശ്രമം, ഇംഫാലിലെ മൊയ്‌രങ്‌ഖോമിലുള്ള മണിപ്പൂർ സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് (എംഎസ്ടി) സ്റ്റേഷനിൽ യാത്രക്കാരാരും എത്താതിരുന്നതിനെ തുടർന്ന് പരാജയപ്പെട്ടിരുന്നു. മണിപ്പൂരിൽ സ്ഥിതിഗതികൾ സാധാരണ നിലയിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോൾ ബസ് സർവീസുകൾ ആരംഭിച്ചിരിക്കുന്നത്.

Story Highlights : Inter-district bus services resume in Manipur, one vehicle attacked 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top