ആരോഗ്യമന്ത്രി വാക്കുകൾ കൊണ്ട് വേദനിപ്പിക്കുന്നുവെന്ന് ആശാ വർക്കേഴ്സ്; സർക്കാർ ആശമാർക്കൊപ്പമെന്ന് വീണാ ജോർജ്

കേരള സര്‍ക്കാരിന് ആശമാരോട് അനുഭാവ പൂര്‍ണമായ നിലപാടാണെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അവരെ ചേര്‍ത്ത് പിടിക്കുന്നുവെന്നും വീണാ ജോര്‍ജ് പറഞ്ഞു. ആശമാരെ സാമൂഹ്യമായി മുന്നോട്ട് കൊണ്ടു വരുന്നതിനുള്ള എല്ലാ നടപടിയും സ്വീകരിക്കുമെന്നും വീണാ ജോര്‍ജ് പറഞ്ഞു. യഥാര്‍ത്ഥത്തിലുള്ള ആശമാര്‍ക്ക് എല്ലാമറിയാമെന്നും മന്ത്രി പറഞ്ഞു.
സര്‍ക്കാര്‍ ആശമാര്‍ക്കൊപ്പമാണെന്നും ബാക്കിയെല്ലാം സൃഷ്ടിക്കപ്പെടുന്ന കാര്യങ്ങള്‍ മാത്രമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കണക്കെടുത്താൽ 26125 ആശമാരിൽ 25800ലധികം പേരും ഫീൽഡിൽ പ്രവര്‍ത്തനത്തിലാണ്. ഇവരുമായി ഇനിയും ചർച്ചയ്ക്ക് തയ്യാറെന്ന് മന്ത്രി പറഞ്ഞു.സർക്കാരിന് ഇക്കാര്യത്തിൽ ഒരു പിടിവാശിയും ഇല്ല. ആശമാരെ ചേർത്ത് പിടിക്കുന്ന നിലപാടാണ് സർക്കാരിന്‍റേതെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം 27 ആം ദിവസവും ആരോഗ്യമന്ത്രി വീണാ ജോർജ് വാക്കുകൾ കൊണ്ട് വേദനിപ്പിക്കുന്നുവെന്ന് ആശാ വർക്കേഴ് അസോസിയേഷൻ ആരോപിച്ചു. വനിതാ ദിനമായ ഇന്ന് മഹാസംഗമം സംഘടിപ്പിക്കാനാണ് ആശമാരുടെ തീരുമാനം. ഓണറേറിയം വര്‍ധന ആവശ്യപ്പെട്ടുള്ള ആശ വര്‍ക്കര്‍മാരുടെ സെക്രട്ടറിയേറ്റ് സമരം ഇന്ന് 27ാം ദിവസത്തിലേക്ക് കടക്കുകയാണ്. സമരത്തിന് പിന്തുണയുമായി കൂടുതല്‍ വനിതകളും വനിതാ സംഘടനകളും സമര പന്തലിലെത്തും.
Story Highlights : veena george says government asha workers
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here