എം വി ഗോവിന്ദന്‍ സിപിഐഎം സംസ്ഥാന സെക്രട്ടറിയായി തുടരും; സംസ്ഥാന സമ്മേളനത്തിന് ഇന്ന് സമാപനം

സിപിഐഎം സംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കും. പുതിയ സംസ്ഥാന സമിതിയേയും സംസ്ഥാന സെക്രട്ടറിയേയും ഇന്ന് തെരഞ്ഞെടുക്കും. എം.വി.ഗോവിന്ദന്‍ സംസ്ഥാന സെക്രട്ടറിയായി തുടരും. 15ല്‍ ഏറെപേര്‍ സംസ്ഥാന സമിതിയില്‍ നിന്ന് ഒഴിവാകും. നവകേരള രേഖയിന്മേല്‍ നടന്ന പൊതു ചര്‍ച്ചക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് മറുപടി പറയും. (MV Govindan will continue as CPM state secretary)
കോടിയേരി ബാലകൃഷ്ണന്‍ അസുഖബാധിതനായതിനെ തുടര്‍ന്ന് സംസ്ഥാന സെക്രട്ടറിപദം ഏറ്റെടുത്ത എം.വി.ഗോവിന്ദന്‍, സമ്മേളനം തിരഞ്ഞടുക്കുന്ന സെക്രട്ടറിയാകുന്നത് ഇതാദ്യമാണ്. പ്രായപരിധി മാനദണ്ഡം നടപ്പാക്കുന്നതിനാല്‍ സംസ്ഥാന സമിതിയില്‍ ഇത്തവണ കൂടുതല്‍ പേര്‍ക്ക് അവസരം ലഭിക്കും. പ്രായം, ആരോഗ്യ പ്രശ്‌നങ്ങള്‍, പ്രവര്‍ത്തനം എന്നിവയുടെ അടിസ്ഥാനത്തില്‍ പുതിയതായി അധികാര സ്ഥാനത്തെത്തിയ 5 ജില്ലാ സെക്രട്ടറിമാരും വനിതാ,യുവജന നേതാക്കളും സംസ്ഥാന സമിതിയില്‍ എത്തിയേക്കും.
Read Also: ‘ പി പി ദിവ്യ തെറ്റുചെയ്തു, നടപടി എടുത്തത് തെറ്റുചെയ്തത് കൊണ്ട്’ ; എം വി ഗോവിന്ദന്‍
ഇന്നത്തെ സമ്മേളന നടപടികളില്‍ ആദ്യ അജണ്ടയാണിത്. സെസ് പിരിവും സേവനങ്ങള്‍ക്ക് ഫീസ് ഈടാക്കലും പാര്‍ട്ടി നയമാണോ എന്ന് ചര്‍ച്ചയില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതില്‍ എല്ലാം മുഖ്യമന്ത്രി മറുപടി നല്‍കും. പൊതു മേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവല്‍ക്കരണത്തിലും ചര്‍ച്ചയില്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ പാര്‍ട്ടിയുടെ നയം മാറ്റം പ്രകടമാകുന്നതായിട്ടും മുഖ്യമന്ത്രി അവതരിപ്പിച്ച രേഖയോട് പൊതുവില്‍ യോജിക്കുകയാണ് ഉണ്ടായത്.
Story Highlights : MV Govindan will continue as CPM state secretary
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here