“ഒരു വടക്കൻ തേരോട്ടം” ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു

ധ്യാൻ ശ്രീനിവാസൻ, തെന്നിന്ത്യൻ താരങ്ങളായ ആനന്ദ്, രാജ് കപൂർ, പുതുമുഖ നായിക
ദിൽന രാമകൃഷ്ണൻ, മാളവിക മേനോൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി
ബിനുൻരാജ് സംവിധാനം ചെയ്യുന്ന ‘ഒരു വടക്കൻ തേരോട്ടം’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.
സുധീർ പറവൂർ, ധർമജൻ ബോൾഗാട്ടി, വിജയകുമാർ,സലിം ഹസൻ,ദിലീപ് മേനോൻ,കോഴിക്കോട് നാരായണൻ നായർ, രാജേഷ് കേശവ് , ജിബിൻ,ദിനേശ് പണിക്കർ,സോഹൻ സീനുലാൽ,കിരൺ കുമാർ,ബോസ് സോപാനം,കലേഷ്, ജയ് വിഷ്ണു, ജെയിൻ,മൻസു മാധവ, അരുൺ പുനലൂർ, കല സുബ്രഹ്മണ്യം, അംബിക മോഹൻ, പ്രിയ ശ്രീജിത്ത്, ഗീതു നായർ, സബിത, കൃഷ്ണവേണി, അർച്ചന, വിദ്യ, അനില, തനു ദേവി എന്നിവർക്കൊപ്പം ഒട്ടേറെ പുതുമുഖങ്ങളും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.
പ്രശസ്ത സംഗീത സംവിധായകരായ ബേണി ഇഗ്നേഷ്യസിലെ ബേണിയുടെ മകൻ ടാൻസനും തെന്നിന്ത്യയിലെ പ്രശസ്ത പിന്നണി ഗായകൻ പി. ഉണ്ണികൃഷ്ണൻ്റെ മകൻ വസുദേവ് കൃഷ്ണയും ആദ്യമായി സംഗീത രംഗത്ത് അവരവരുടെ മേഖലയിൽ അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണ് “ഒരു വടക്കൻ തേരോട്ടം “.
കൈതപ്രം ദാമോദരൻ നമ്പൂതിരി എഴുതിയ വരികൾക്ക് ബേണിയും മകൻ ടാൻസനും ചേർന്ന് സംഗീതം പകർന്ന ഗാനം,ഗായകനായ പി ഉണ്ണികൃഷ്ണന്റെ മകൻ വസുദേവ് കൃഷ്ണ ആലപിക്കുന്നു. ഓപ്പൺ ആർട്ട് ക്രിയേഷൻസിൻ്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ കഥ, തിരക്കഥ , സംഭാഷണം നവാഗതനായ സനു അശോക് എഴുതുന്നു. പവി കെ പവൻ ഛായാഗ്രഹണം നിർവ്വഹിക്കുന്നു. എഡിറ്റിങ്ങ്-ജിതിൻ ഡി കെ,
ഗാന രചന-കൈതപ്രം ദാമോദരൻ നമ്പൂതിരി, ഹസീന എസ് കാനം.
Story Highlights :“Oru Vadakkan Therottam” first look poster released
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here