Advertisement

KPCC ചർച്ച കാലഘട്ടത്തിന് ഗുണമുള്ളത്, സംസ്ഥാനത്ത് അക്രമം ഓരോ ദിവസം ശക്തിപ്പെടുന്ന സ്ഥിതി: ജി സുധാകരൻ

March 12, 2025
Google News 2 minutes Read

കെപിസിസി സംഘടിപ്പിച്ച ഗുരു – ഗാന്ധി സംഗമ ശതാബ്‌ദിയോട് അനുബന്ധിച്ച മൊഴിയും വഴിയും ആശയ സാഗര സംഗമം സെമിനാറിൽ പങ്കെടുത്ത് മുതിർന്ന സിപിഐഎം നേതാവ് ജി സുധാകരൻ. KPCC ചർച്ച കാലഘട്ടത്തിന് ഗുണമുള്ളത്. കെ.പി.സി.സിയെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് അക്രമം ഓരോ ദിവസം ശക്തിപ്പെടുന്ന സ്ഥിതി. കേരളത്തിൽ നീതി ബോധമുള്ള വിദ്യാർഥികളെ വേറെയാക്കുന്നത് കേരള രാഷ്ടീയത്തിലെ അപചയമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ചരിത്രം വിസ്മരിക്കാനുള്ളതാണെന്ന ചിന്താഗതി കേരളത്തിലും വളരെയധികം പേരെ സ്വാധീനിക്കുന്നു.

ഇന്നുള്ളവർ മാത്രം മതി നാളെ എന്തുമാകട്ടെ എന്നതാണ് ഉദാരവത്കരണ കാലത്തെ തിയറി. ഇന്ത്യയിലെ വിദ്യാഭ്യാസ സമ്പ്രദായം തികഞ്ഞ പരാജയം. രാവിലെ സ്കൂളിൽ പോകുന്നതിനു മുൻപ് കുട്ടികളെ ട്യൂഷന് വിടുന്നു. മനുഷ്യത്വം എവിടെയെന്നും അദ്ദേഹം ചോദിച്ചു.

ഗാന്ധിജിയാണ് യഥാർത്ഥ വിശ്വ പൗരൻ. ഏതെങ്കിലും രാജ്യത്ത് അംബാസിഡർ ആയിരിക്കുന്ന ആളാണ് ഇപ്പോഴത്തെ വിശ്വ പൗരൻ. ഐക്യരാഷ്ട്രസഭയിൽ ജീവനക്കാരനായിരുന്ന ആളല്ല വിശ്വ പൗരൻ. ജവഹർലാൽ നെഹ്റു വിശ്വ പൗരൻ ആയിരുന്നു.

രാഷ്ട്രീയക്കാരൻ ആയാൽ സത്യം പറയാൻ കഴിയില്ല എന്നതാണ് അവസ്ഥ. ഞാൻ സമ്മേളനത്തിൽ പങ്കെടുക്കുന്നു എന്ന് വലിയ പബ്ലിസിറ്റി നേടി.അതുകൊണ്ടാണ് ഞാനാണ് താരം എന്ന് സി. ദിവാകരൻ പറഞ്ഞത്. ഞാൻ മാത്രമല്ലല്ലോ ഇതിൽ പങ്കെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി.

തിരുവനന്തപുരത്ത് കെപിസിസി സംഘടിപ്പിച്ച ഗുരു-ഗാന്ധി സമാഗമ ശതാബ്ദി ആഘോഷത്തിലാണ് മുതിർന്ന സിപിഐ നേതാവ് സി ദിവാകരനൊപ്പം ജി സുധാകരനും പങ്കെടുത്തത്. മുൻ പൊതുമരാമത്ത് മന്ത്രിയായ ജി സുധാകരനെയും മുൻ ഭക്ഷ്യ മന്ത്രിയായിരുന്ന സി ദിവാകരനെയും പുകഴ്ത്തിയാണ് പ്രതിപക്ഷ നേതാവ് സംസാരിച്ചത്. പരിപാടിയുടെ ഭാഗമായ മൊഴിയും വഴിയും ആശയ സാഗര സംഗമം സെമിനാർ വിഡി സതീശൻ ഉദ്ഘാടനം ചെയ്‌തു.

കേരളത്തിൻ്റെ ചരിത്രത്തിലെ നീതിമാനായ പൊതുമരാമത്ത് മന്ത്രിയാണ് ജി സുധാകരൻ. സി.ദിവാകരൻ നിയമസഭയിൽ ഉപദേശം നൽകിയ ജേഷ്ഠ സഹോദരനാണ്. ഇരുവരെയും തങ്ങൾക്ക് നിയമസഭയിൽ വിമർശിക്കേണ്ടി വന്നിട്ടില്ലെന്നും വിഡി സതീശൻ പറ‌ഞ്ഞു.

ശ്രീ നാരായണ ഗുരുവും ഗാന്ധിജിയും സഞ്ചരിച്ചത് ഒരേ വഴിയിലൂടെയാണ്. കേരളത്തിലെ സാമൂഹ്യമാറ്റത്തിന് ഗുരു തിരി കൊളുത്തി. ഗുരുവുമായും അയ്യങ്കാളിയുമായുള്ള കൂടിക്കാഴ്ച ഒരുപാട് മാറ്റം തന്നിൽ ഉണ്ടാക്കിയെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം ഗാന്ധി എഴുതി. ഗുരു-ഗാന്ധി സംഗമത്തിന്റെ സന്ദേശം വരും തലമുറയ്ക്കും പകരണം. വ്യവസ്ഥിതിക്കെതിരായ പോരാട്ടം പ്രത്യയ ശാസ്ത്രത്തിന്റെ തടവറ പ്രശ്നമാകില്ലെന്ന് ഇരുവരും തെളിയിച്ചുവെന്നും വി ഡി സതീശൻ വ്യക്തമാക്കി.

താൻ കോൺഗ്രസ് വേദിയിൽ പുതിയ ആളല്ലെന്ന് സിപിഐ നേതാവ് സി ദിവാകരൻ പറഞ്ഞു. ജി. സുധാകരനാണ് ഇന്നത്തെ താരം. നിയമസഭയിലെ കിറുകൃത്യം സാമാജികനാണ് വി ഡി സതീശൻ. ഇരുത്തം വന്ന നേതാവാണ് രമേശ് ചെന്നിത്തല. 28 ആം വയസിൽ രമേശ് മന്ത്രിയായി.താൻ ആ പ്രായത്തിൽ കൊടിയും പിടിച്ച് നടക്കുന്നുവെന്നും ദിവാകരൻ പറഞ്ഞു.

ജി. സുധാകരന് മുൻപ് തന്നെ സംസാരിക്കാൻ വിളിച്ചത് എന്തിനെന്നറിയാം. സുധാകരൻ സംസാരിച്ച് കഴിഞ്ഞാൽ നിങ്ങളെല്ലാം പോകുമെന്ന് സി. ദിവാകരൻ പറഞ്ഞു. ഗുരുവിന്റെ തത്വങ്ങൾ ഗുരുവിൻ്റെ പിൻഗാമികൾ തന്നെ തെറ്റിക്കുന്നു. കേരളം ചർച്ച ചെയ്യുന്നത് ബ്രൂവറി വേണോ വേണ്ടയോ എന്നാണ്. പടിപടിയായി മദ്യം കുറക്കുമെന്നാണ് പറഞ്ഞത്. എവിടെ കുറയ്ക്കാനെന്നും ദിവാകരൻ വിമർശിച്ചു.

Story Highlights : G Sudhakaran attends KPCC Meeting

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here