ആറ്റുകാൽ പൊങ്കാല കഴിഞ്ഞ് മടങ്ങിയവർ സഞ്ചരിച്ച ഓട്ടോ കാറുമായി കൂട്ടിയിടിച്ചു; 2 പേർക്ക് പരുക്ക്

ആറ്റുകാൽ പൊങ്കാല കഴിഞ്ഞു മടങ്ങിയ സ്ത്രീകളും കുട്ടികളും സഞ്ചരിച്ച ഓട്ടോ കാറുമായി കൂട്ടിയിടിച്ച് അപകടം. ഓട്ടോ യാത്രക്കാരായ രണ്ടു സ്ത്രീകൾക്ക് അപകടത്തിൽ ഗുരുതര പരുക്കേറ്റു. തട്ടത്തുമല സ്വദേശികളായ ഗിരിജ കുമാരി (55) സൂര്യ (28) എന്നിവർക്കാണ് പരുക്കേറ്റത്. MC റോഡിൽ കിളിമാനൂരിലാണ് അപകടം നടന്നത്. ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
ഇത്തവണ പൊങ്കാലയ്ക്ക് മുൻ വർഷങ്ങളിലേക്കാൾ തിരക്ക് കൂടുതലായിരുന്നു. ജില്ലകളിലെ പലയിടങ്ങളിൽ നിന്നായി ഭക്തരുടെ നീണ്ട നിരതന്നെ തലസ്ഥാന നഗരിയിൽ ദൃശ്യമായിരുന്നു. പല ഇടങ്ങളിലും ഗതാഗതം തടസപ്പെട്ടു. തിരുവനന്തപുരം പോത്തൻകോട് കാട്ടായികോണത്ത് വൻ ഗതാഗത കുരുക്ക് ഉണ്ടായതിനെ തുടർന്ന് റോഡിൽ ആംബുലൻസും കുടുങ്ങി കിടക്കുന്ന അവസ്ഥയുണ്ടായി.
Read Also: UV ഇൻഡക്സ് അപകടതോതിൽ; 2 ജില്ലകളിൽ റെഡ് അലർട്ട്
ശുചീകരണ പ്രവര്‍ത്തനം മികച്ച രീതിയില്‍ പൂര്‍ത്തീകരിക്കുന്നതിനായി നഗരസഭ ശുചീകരണ തൊഴിലാളികള്‍ ഉള്‍പ്പെടെ ആകെ 3204 തൊഴിലാളികളെ നിയോഗിച്ചിട്ടുണ്ട്. മേൽനോട്ടത്തിനായി 130 ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട്. പൊങ്കാലയ്ക്ക് ശേഷം ബാക്കിയാവുന്ന ചുടുകല്ലുകള്‍ അതിദാരിദ്ര്യ/ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെട്ട അര്‍ഹതപ്പെട്ട ഗുണഭോക്താക്കള്‍ക്ക് എത്തിച്ച് നല്‍കുന്നതിന് നഗരസഭ തീരുമാനിച്ചിട്ടുള്ളതിനാല്‍ ഉപയോഗശേഷം ചുടുകട്ടകള്‍ കേടുപാട് സംഭവിക്കാത്ത തരത്തില്‍ അതാത് സ്ഥലങ്ങളില്‍ സുരക്ഷിതമായി മാറ്റിവെക്കും.
Story Highlights : Accident case in trivandram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here