Advertisement

ബൈക്ക് മോഷണം: വടകരയില്‍ അഞ്ച് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ പിടിയില്‍

March 13, 2025
Google News 1 minute Read
bike

കോഴിക്കോട് വടകരയില്‍ മോഷ്ടിച്ച ബൈക്കുകളുമായി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ പിടിയില്‍. ആറ് ബൈക്കുകളുമായി അഞ്ച് സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ് പിടിയിലായത്. വടകരയിലെയും സമീപ പ്രദേശങ്ങളിലെയും സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികളാണ് പിടിയിലായത്. ഒന്‍പത്, പത്ത് ക്ലാസ്സുകളില്‍ പഠിക്കുന്ന കുട്ടികളാണ് ഇവര്‍.

വിവിധ ഇടങ്ങളില്‍ നിര്‍ത്തിയിടുന്ന ബൈക്കുകള്‍ മോഷ്ടിച്ചിരുന്നത്. രൂപമാറ്റം വരുത്തിയും വ്യാജ നമ്പര്‍ പ്ലേറ്റുകള്‍ ഘടിപ്പിച്ചും ഉപയോഗിക്കുകയാണ് രീതി. ബൈക്കുകളുടെ ലോക്ക് പൊട്ടിച്ചാണ് കടത്തിയിരുന്നത്. മോഷ്ടിച്ച ചില ബൈക്കുകള്‍ നിറം മാറ്റം വരുത്തുകയും ചെയ്തു.

Story Highlights : Bike robbery in Vadakara

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here