Advertisement

വീണ്ടും ദിലീപ്, അഫ്സൽ കൂട്ട്കെട്ട് ; പ്രിൻസ് ആൻഡ് ഫാമിലിയിലെ ഗാനമെത്തി

6 days ago
Google News 4 minutes Read

ബിന്റോ സ്റ്റീഫന്റെ സംവിധാനത്തിൽ ദിലീപ് നായകനാകുന്ന ‘പ്രിൻസ് ആൻഡ് ഫാമിലി’യിലെ പുതിയ ഗാനം റീലിസ് ചെയ്തു. ദിലീപിനുവേണ്ടി നിരവധി ഹിറ്റ് ഗാനങ്ങൾ പാടിയിട്ടുള്ള അഫ്സൽ ശബ്ദം പകർന്ന ‘ഹാർട്ട് ബീറ്റ് കൂടണ്’ എന്ന ഗാനം മാജിക്ക് ഫ്രെയിംസ് മ്യൂസിക്കിന്റെ യൂട്യൂബ് ചാനലിലൂടെയാണ് പുറത്തുവിട്ടത്.

സനൽ ദേവ് ഈണമിട്ട ഗാനത്തിന് വരികളൊരുക്കിയിരിക്കുന്നത് വിനായക് ശശികുമാർ ആണ്. ചിത്രത്തിൽ ദിലീപിനൊപ്പം ധ്യാൻ ശ്രീനിവാസൻ, സിദ്ധിഖ്, ബിന്ദു പണിക്കർ, പാർവതി രാജൻ ശങ്കരാടി തുടങ്ങിയവരും പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ധ്യാൻ ശ്രീനിവാസൻ ദിലീപിനൊപ്പം അഭിനയിക്കുന്ന ആദ്യ ചിത്രമാണ് പ്രിൻസ് ആൻഡ് ഫാമിലി എന്നതും ശ്രദ്ധേയമാണ്.

Read Also:ഡെയർ ഡെവിൾ നായകന് കേരളം കാണാൻ മോഹം

ഇതിനകം പുറത്തുവിട്ട ചിത്രത്തിന്റെ ടീസർ പത്ത് ലക്ഷം കാഴ്ചക്കാരെയാണ് സ്വന്തമാക്കിയിരിക്കുന്നത്. കോടതി സമക്ഷം ബാലൻ വക്കീൽ എന്ന ചിത്രത്തിന് ശേഷം സിദ്ധിഖും, ബിന്ദു പണിക്കരും വീണ്ടും ദിലീപിന്റെ അച്ഛനും അമ്മയുമായി അഭിനയിക്കുന്നുണ്ട് പ്രിൻസ് ആൻഡ് ഫാമിലിയിൽ. മാർച്ച് 12 ന് റീലിസ് തീരുമാനിച്ചിരിക്കുന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് ജനഗണമന, ക്വീൻ, മലയാളി ഫ്രെയിം ഇന്ത്യ തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്ത് ഷാരിസ് മുഹമ്മദ് ആണ്.

പ്രിൻസ് ആൻഡ് ഫാമിലിക്ക് ശേഷം തിയറ്ററുകളിലെത്താൻ പോകുന്ന ദിലീപ് ചിത്രം ‘ഭഭബ’ ആണ്. അഭിനേതാക്കളായ നൂറിൻ ഷെരീഫും, ഫഹീം സഫറും ചേർന്ന് തിരക്കഥയൊരുക്കിയിരിക്കുന്ന ചിത്രത്തിൽ മോഹൻലാൽ ഒരു അതിഥിവേഷം ചെയ്യുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ. ചിത്രത്തിൽ ധ്യാൻ ശ്രീനിവാസനും, വിനീത് ശ്രീനിവാസനും മറ്റ് പ്രധാന വേഷങ്ങളെ അവതരിപ്പിക്കും.

Story Highlights :Dileep and Afzal team up again; Prince and Family song released

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here