കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസ്; കെ രാധാകൃഷ്ണന് സമൻസ് അയച്ച് ഇഡി

കെ രാധാകൃഷ്ണൻ എംപിക്ക് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലാണ് സമൻസ് അയച്ചിരിക്കുന്നത്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് നിർദേശം. ഇന്നലെ ഹാജരാവനാണ് നിർദേശം സമൻസിൽ ഉണ്ടായിരുന്നത്. എന്നാൽ ഡൽഹിയിൽ ആയിരുന്നതിനാൽ സമൻസ് കൈപ്പറ്റാൻ കഴിഞ്ഞിരുന്നില്ല.
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് നടന്ന ഘട്ടത്തിൽ തൃശൂർ ജില്ലാ സെക്രട്ടറി ആയിരുന്നു കെ രാധാകൃഷ്ണൻ. ഇഡി സമന്‍സ് ലഭിച്ചതായി എംപിയുടെ ഓഫീസ് സ്ഥിരീകരിച്ചു. കേസില്‍ അവസാന ഘട്ട കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുന്നോടിയായിട്ടാണ് കെ രാധാകൃഷ്ണനോട് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സമന്‍സ് അയച്ചത്.
Read Also: തുഷാർ ഗാന്ധിയെ തടഞ്ഞ സംഭവം; RSS – BJP പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു
ആദ്യ ഘട്ട കുറ്റപത്രം ഇഡി സമര്‍പ്പിച്ചിരുന്നു. നോട്ടീസ് വന്നതായി പിഎ അറിയിച്ചതായി കെ രാധാകൃഷ്ണന്‍ പറഞ്ഞു. ഇന്നാണ് സമന്‍സ് ലഭിച്ചതെന്ന് അദേഹം പറഞ്ഞു. സമന്‍സ് വിശദമായി പരിശോധിച്ച ശേഷം കൂടുതല്‍ പ്രതികരണം നടത്താമെന്ന് അദേഹം പറഞ്ഞു. അന്തിമ കുറ്റപത്രം സമർപ്പിക്കുന്നതിന് മുന്നോടിയായി പൊളിറ്റിക്കൽ ക്ലിയറൻസിനായി ഇഡി കേന്ദ്ര സർക്കാരിനെ സമീപിച്ചിരുന്നു. ചില നേതാക്കളെ ചോദ്യം ചെയ്യാനുണ്ടെന്നും തൃശൂരിലെ രണ്ട് പ്രമുഖ നേതാക്കളെ അടക്കം പ്രതി പട്ടികയിലേക്ക് കൊണ്ടുവരുന്നതിനുമാണ് ഇഡി കേന്ദ്രത്തെ സമീപിച്ചത്. ഇതിന് പിന്നാലെയാണ് കെ രാധാകൃഷ്ണന് സമൻസ് അയച്ചിരിക്കുന്നത്.
Story Highlights : ED summons K Radhakrishnan in Karuvannur bank fraud
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here