ക്യാമ്പസ് ജാഗരൻ യാത്ര; പങ്കെടുക്കാത്തവർക്കെതിരെ കൂട്ട നടപടിയുമായി KSU

ക്യാമ്പസ് ജാഗരൻ യാത്രയിൽ പങ്കെടുക്കാത്തവർക്കെതിരെ കൂട്ട നടപടിയുമായി കെഎസ്‌യു. കാസർഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിലെ ജില്ലാ ഭാരവാഹികളെ സസ്പെൻഡ് ചെയ്തു. ജില്ലാ ഭാരവാഹികളോടും അസംബ്ലി പ്രസിഡന്റ്‌മാരോടും വിശദീകരണം തേടി. കാരണം തൃപ്തികരമല്ലാത്തവരെ സസ്പെൻ്റ് ചെയ്യും.(KSU takes action against those who do not participate in Campus Jagaran Yatra)
Read Also: കലാപാഹ്വാനത്തിനും വിദ്വേഷ പ്രസംഗത്തിലും കേസെടുക്കണം; തുഷാർ ഗാന്ധിക്കെതിരെ പരാതി നൽകി BJP
കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകിയിട്ടുള്ള ഭാരവാഹികളുടെ വിശദീകരണം യാത്ര അവസാനിച്ച ശേഷം പരിശോധിക്കും. കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിന്റെ നേതൃത്വത്തിലാണ് യാത്ര. കാസർഗോഡ് നിന്നാണ് ലഹരിക്കെതിരെ കെഎസ്‌യു ജാഥ ആരംഭിച്ചത്. ഈ ജാഥയിൽ പങ്കെടുക്കാത്തവർക്കെതിരെയാണ് നടപടി. ജാഥ കടന്നു പോയ കാസർകോട്,കണ്ണൂർ,വയനാട്,കോഴിക്കോട് ജില്ലകളിലെ ജില്ലാ ഭാരവാഹികൾക്ക് എതിരയാണ് നടപടി ഉണ്ടായത്.
Story Highlights : KSU takes action against those who do not participate in Campus Jagaran Yatra
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here