പൂജ ചെയ്യാന്‍ ജോത്സ്യനെ വീട്ടില്‍ വിളിച്ചുവരുത്തി വിവസ്ത്രനാക്കി ഫോട്ടോയെടുത്തു; ഹണി ട്രാപ്പ് കേസില്‍ രണ്ടുപേര്‍ പിടിയില്‍

പാലക്കാട് കൊഴിഞ്ഞാമ്പാറയില്‍ ഹണി ട്രാപ്പിലൂടെ കവര്‍ച്ച നടത്തിയ കേസില്‍ സ്ത്രീയടക്കം രണ്ട് പേര്‍ പോലീസ് പിടിയില്‍. കൊല്ലങ്കോട് സ്വദേശിയായ ജ്യോത്സ്യനെ ഹണീ ട്രപ്പില്‍ കുടുക്കി കവര്‍ച്ച ചെയ്യാന്‍ ശ്രമിച്ച മലപ്പുറം മഞ്ചേരി സ്വദേശിനി ഗൂഡലൂര്‍ താമസിക്കുന്ന മൈമുന (44), കുറ്റിപ്പള്ളം എസ്. ശ്രീജേഷ് (24) എന്നിവരെയാണ് കൊഴിഞ്ഞാമ്പാറ പോലീസ് പിടികൂടിയത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം. (two arrested for honey trapping preist in malappuram)
ഭര്‍ത്താവുമായി പിണക്കത്തില്‍ ആണെന്നും ഇതു പരിഹരിക്കാന്‍ പൂജ വേണമെന്ന് ആവശ്യപ്പെട്ട് ജ്യോത്സനെ കല്ലാച്ചള്ളയിലെ ഒഴിഞ്ഞ വീട്ടിലേക്ക് എത്തിക്കുകയായിരുന്നു -ഇവിടെവച്ച് ആദ്യം പ്രതികള്‍ മര്‍ദ്ദനം തുടങ്ങി.വിവസ്ത്രരനാക്കി പ്രതിയായ മൈമൂനയോടൊപ്പം ഫോട്ടോയും ദൃശ്യങ്ങളും പകര്‍ത്തി ‘ശേഷംജ്യോത്സ്യന്റ നാലര പവന്‍ സ്വര്‍ണ്ണ മാല, മൊബൈല്‍ ഫോണും , 2000 രൂപയും പ്രതികള്‍ കൈക്കലാക്കി. നിരവധി കേസുകളില്‍ പ്രതിയായ പ്രതീഷിന്റെ വീട്ടിലേക്ക് ആയിരുന്നു പ്രതികള്‍ കൂട്ടിക്കൊണ്ടുപോയത് .പിന്നീട്കൂടുതല്‍ പണം ആവശ്യപ്പെട്ടെങ്കിലും ജോത്സ്യന്‍ ഓടി രക്ഷപ്പെട്ടു.എന്നാല്‍ മറ്റൊരു കേസില്‍ പ്രതീഷിനെ അന്വേഷിച്ച് പോലീസ് ഈ സമയം കല്ലാച്ചല്ലയിലെ വീട്ടിലേക്ക് എത്തുകയായിരുന്നു.
രണ്ടു സ്ത്രീകളടക്കം എട്ടുപേര്‍ ഈ വീട്ടില്‍ ഉണ്ടായിരുന്നു എന്നാണ് ജ്യോത്സ്യന്‍ പോലീസ് നല്‍കിയിരിക്കുന്ന മൊഴി. പ്രതികളായ മൈമൂനയെയും ശ്രീജേഷിനെയും മാത്രമേ അറസ്റ്റ് ചെയ്യാന്‍ പോലീസിന് കഴിഞ്ഞുള്ളൂ.മറ്റു പ്രതികളെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.
Story Highlights : two arrested for honey trapping preist in palakkad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here