Advertisement

കുന്നംകുളത്ത് ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിൽ വാക്കേറ്റം; ബിയർ കുപ്പി കൊണ്ട് തലക്കടിച്ചു, ഒരാൾക്ക് പരുക്ക്

March 14, 2025
2 minutes Read
beer bottle

കുന്നംകുളം നടുപ്പന്തിയിൽ ഇതര സംസ്ഥാന തൊഴിലാളിയെ ബിയർ ബോട്ടിൽ കൊണ്ട് തലക്കടിച്ച് പരുക്കേൽപ്പിച്ചു. വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന ഛത്തീസ്ഗഢ് സ്വദേശി പ്രഹ്ലാദൻ എന്നയാൾക്കാണ് സംഭവത്തിൽ പരുക്കേറ്റത്.

ഇന്ന് വൈകിട്ട് 6 മണിയോടെ ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിൽ വാടക ക്വാർട്ടേഴ്സിൽ വെച്ച് പരസ്പരം ഏറ്റുമുട്ടുകയായിരുന്നു. വാക്കേറ്റം കടുത്തതോടെ പ്രഹ്ലാദന്റെ തലയിലേക്ക് മറ്റൊരു തൊഴിലാളി ബിയർ കുപ്പികൊണ്ട് അടിക്കുകയായിരുന്നു. തലയ്ക്ക് പരുക്കേറ്റ ഇയാൾ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. സംഭവത്തിൽ 2 പേരെ കുന്നംകുളം പൊലീസ് കസ്റ്റഡിയിലെടുത്തു.

Story Highlights : Argument between guest workers in Kunnamkulam; One injured after being hit on the head with a beer bottle

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top