ത്രില്ലടിപ്പിക്കുന്ന മുഹൂർത്തങ്ങളുമായി ‘റാസ’ ; ട്രെയിലർ പുറത്ത്

ജെസൻ ജോസഫ്, കൈലാഷ്, മിഥുൻ നളിനി, ജാനകി ജീത്തു, എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജെസൻ ജോസഫ് കഥ തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന ‘റാസ’ എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ പുറത്ത്.
Read Also: ട്രെൻഡായി സാറാ ബ്ലാക്കിന്റെ ഗാനം ‘തരുണങ്കൾ’
ജിപ്സാ ബീഗം, മജീദ്, സലാഹ്, സുമാ ദേവി, ബിന്ദു വരാപ്പുഴ, ദിവ്യാ നായർ, ജാനകിദേവി, ബെന്നി എഴുകുംവയൽ, ബെന്നി കലാഭവൻ തുടങ്ങിയവരാണ് മറ്റു പ്രധാന നടീനടന്മാർ. ഹൈമാസ്റ്റ് സിനിമാസ് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഹുസൈൻ അബ്ദുൾ ഷുക്കൂർ. ചിത്രത്തിന്റെ പശ്ചാത്തല സംഗീതം കൈകാര്യം ചെയ്യുന്നത് വിഷ്ണു പ്രഭാവയാണ്.
ജെസൻ ജോസഫ്, അനസ്സ് സൈനുദ്ദീൻ എന്നിവർ ചേർന്ന് എഴുതിയ വരികൾക്ക് അസസ്സ് സൈനുദ്ദീൻ, ജാനകി ജിത്തു, വിനീഷ് പെരുമ്പള്ളി എന്നിവർ സംഗീതം പകരുന്നു. മധു ബാലകൃഷ്ണൻ, നജീം അർഷാദ്, പന്തളം ബാലൻ, അജിൻ രമേഷ് എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് ഹാരി മോഹൻദാസും സംഘട്ടനം മുരുഗദാസും ആണ്.
പ്രൊഡക്ഷൻ കൺട്രോളർ ഫിബിൻ അങ്കമാലി, കല രാമനാഥ്, മേക്കപ്പ് അനൂപ് സാബു, വസ്ത്രാലങ്കാരം വിനു ലാവണ്യ, പരസ്യകല മനോജ് ഡിസൈൻ, അസോസിയറ്റ് ഡയറക്ടർ രതീഷ് കണ്ടിയൂർ, അസിസ്റ്റന്റ് ഡയറക്ടർ അരുൺ ചാക്കോ, ഷനീഷ്,സംഘട്ടനം മുരുകദാസ്, വിഎഫ്എക്സ് സ്‌റ്റുഡിയോ മൂവിയോള, ഡിഐ ലാബ് മൂവിയോള, കളറിസ്റ്റ് അബ്ദുൾ ഹുസൈൻ, സൗണ്ട് എഫക്റ്റ്സ് രവിശങ്കർ, ഡിഐ മിക്സ് കൃഷ്ണജിത്ത് എസ്. വിജയൻ, പ്രൊഡക്ഷൻ മാനേജർ നിസാം, വിതരണം ബിഗ് മീഡിയ, പി ആർ ഒ-എ എസ് ദിനേശ്.
Story Highlights : The official trailer of the film ‘Raasa’ is out.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here