Advertisement

SKN40: ലഹരിക്കെതിരെ ഇനി പ്രതിരോധത്തിൻ്റെ നാളുകൾ; ജനകീയ മുന്നേറ്റവുമായി SKN

March 15, 2025
2 minutes Read

മയക്കുമരുന്ന് വ്യാപനത്തിനും അക്രമങ്ങൾക്കുമെതിരെ ജനങ്ങളെ അണിനിരത്താൻ ട്വൻറിഫോർ. ചീഫ് എഡിറ്റർ ആർ ശ്രീകണ്ഠൻ നായർ മാധ്യമ രംഗത്ത് 40 വർഷം പിന്നിടുന്ന ആഘോഷവേള ജനജാഗ്രതയുടെ സന്ദേശമാക്കുകയാണ്. ‘SKN 40’ എന്ന് പേരിട്ട ജനകീയ യാത്രക്ക് നാളെ തുടക്കമാകും. നാളെ വൈകിട്ട് ആറ് മണിക്ക് തിരുവനന്തപുരം ടാഗോർ തീയറ്ററിൽ ആണ് ഉദ്ഘാടനം.

എന്റെ കേരളം എന്റെ അഭിമാനം എന്ന കേരള യാത്രയുടെ മുഖ്യ സന്ദേശം അരുത് അക്രമം, അരുത് ലഹരി എന്നതാണ്. നാടിൻ്റെ മുക്കിലും മൂലയിലും പര്യടനം നടത്തുന്ന കേരള യാത്ര ഒരു മാസം നീണ്ടു നിൽക്കും. രണ്ട് ഘട്ടങ്ങളിലായി 14 ജില്ലകളിലും പര്യടനം നടത്തും. വിവിധ മേഖലകളിലുള്ളവരുമായി നേരിട്ട് സംവദിച്ച് സമൂഹത്തെ ഗ്രസിക്കുന്ന പ്രശ്നങ്ങൾക്ക് എതിരെ ജനകീയ മുന്നേറ്റം സാധ്യമാക്കാനുള്ള ഉദ്യമമാണ് എസ്കെഎൻ40 റോഡ് ഷോ. രാസലഹരി ഉപയോഗം പോലുള്ള വിപത്തുകളില്‍ നിന്ന് സമൂഹത്തെ രക്ഷപ്പെടുത്താനുള്ള മാര്‍ഗങ്ങള്‍ ആലോചിക്കുന്ന ജനകീയ വേദിയായിരിക്കും എസ്കെഎൻ40 റോഡ് ഷോ.

യുവാക്കളെ കുടുക്കുന്ന അദൃശ്യമായ ലഹരി വലയുടെ കണ്ണികള്‍ കണ്ടെത്താനും നാടിനെ വിറപ്പിക്കുന്ന അക്രമങ്ങൾ ഒഴിവാക്കാനുമുള്ള ക്രിയാത്മകമായ ചര്‍ച്ചകള്‍ റോഡ് ഷോയുടെ ഭാഗമായി നടക്കും. ലഹരിയില്‍ നിന്ന് കുട്ടികളെ തിരികെപ്പിടിക്കാന്‍ മാതാപിതാക്കളെ അണിനിരത്തി കര്‍മപരിപാടികള്‍ ആലോചിക്കും.

കേരളത്തിൽ സിന്തറ്റിക് ലഹരി പദാർഥങ്ങൾ ഉൾപ്പെടെ വ്യാപകമാവുകയും അക്രമങ്ങൾ കൂടുകയും ചെയ്യുമ്പോൾ, പ്രതിരോധം തീർക്കേണ്ടത് ഓരോരുത്തരുടെയും കടമ കൂടിയാണ്. അതിനായുള്ള ജനകീയ സംവാദ വേദിയാണ് ‘SKN 40’ എന്ന ജനകീയ യാത്രയിലൂടെ ട്വന്റിഫോർ ഒരുക്കുന്നത്. പര്യടനത്തിനിടെയുള്ള ചര്‍ച്ചയില്‍ ഉയര്‍ന്നുവരുന്ന ക്രിയാത്മക നിര്‍ദേശങ്ങള്‍ ക്രോഡീകരിച്ച് റിപ്പോര്‍ട്ടായി മുഖ്യമന്ത്രിയ്ക്കും എക്‌സൈസ് വകുപ്പ് മന്ത്രിയ്ക്കും കൈമാറും.

Story Highlights : Twenty four to mobilize people against drugs and violence SKN 40 roadshow campaign 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top