“അവസാനം നീ വന്നു അല്ലേടാ?” പൃഥ്വിരാജിന്റെ എമ്പുരാൻ പോസ്റ്റ് വൈറൽ

ക്യാരക്റ്റർ പോസ്റ്ററുകൾ കൊണ്ട് ഒന്നരമാസം മുൻപേ പ്രമോഷൻ തകൃതിയായി നടന്നുവെങ്കിലും മലയാള സിനിമാലോകം ഏറെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം ‘എമ്പുരാന്’ റിലീസിനോട് അടുക്കുംതോറും പ്രമോഷൻ പരിപാടികൾ കുറഞ്ഞുവരികയും, ഒടുവിൽ ചിത്രം മാർച്ച് 27 തന്നെ റിലീസ് ചെയ്യുമോ എന്ന അങ്കലാപ്പ് ആരാധകർക്കിടയിലുണ്ടാകുകയും ചെയ്തിരുന്നു.
അപ്പോഴാണ് അബ്രാം ഖുറേഷിയുടെ ഒരു ചിത്രവുമായി പാതിരാത്രിയിൽ പൃഥ്വിരാജ് പങ്കുവെച്ച പോസ്റ്റർ ആരാധകരെ വീണ്ടും സോഷ്യൽ മീഡിയയിൽ സജീവമാക്കിയത്. മോഹൻലാൽ ഒരു വശത്തേക്ക് ചരിഞ്ഞു നിൽക്കുന്ന ചിത്രത്തിന് മുകളിലായി “”നിങ്ങളുടെ ഏറ്റവും ഉയർന്ന നിമിഷത്തിൽ, സൂക്ഷിക്കുക. അപ്പോഴാണ് പിശാച് നിങ്ങളെ തേടി വരുന്നത്” എന്നൊരു ക്യാപ്‌ഷനും കുറിച്ചിട്ടുണ്ട്. പോസ്റ്റിന്റെ കീഴിൽ “പിശാച് പ്രയോഗിച്ച ഏറ്റവും വലിയ വിദ്യ അവൻ ജീവിച്ചിരിപ്പില്ല എന്ന് ലോകത്തെ വിശ്വസിപ്പിച്ചതാണ്” എന്നും പൃഥ്വിരാജ് കുറിച്ചു.
3 വർഷം മുൻപ് എമ്പുരാന്റെ പ്രീപ്രൊഡക്ഷൻ വർക്കുകൾ നടക്കുന്ന സമയം പൃഥ്വിരാജ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ലൂസിഫറിലെ മോഹൻലാലിൻറെ ഒരു ചിത്രത്തിനും “നിങ്ങളുടെ ഏറ്റവും ഉയർന്ന നിമിഷത്തിൽ എന്ന് തുടങ്ങുന്ന”, ഇതേ ക്യാപ്ഷ്യനായിരുന്നു അദ്ദേഹം കൊടുത്തത്. ഡെൻസൽ വാഷിങ്ങ്ടണിന്റേതാണ് ഈ വാക്കുകൾ എന്ന് 2022 ലെ ഓസ്കർ വേദിയിൽ വിൽ സ്മിത്ത് പറഞ്ഞിരുന്നു. ചിത്രത്തിന്റെ പ്രമേയവുമായി ബന്ധപ്പെടുത്തി പൃഥ്വിരാജ് ഉപയോഗിച്ച ഈ വാക്കുകൾ ചിത്രത്തിലും പ്രതീക്ഷിക്കാമോ എന്ന് ആരാധകർ ചോദിക്കുന്നു.
ചിത്രത്തിന്റെ റൈറ്റ്സിന്റെ പേരിൽ പ്രൊഡക്ഷൻ കമ്പനികളായ ആശിർവാദ് സിനിമാസും ലൈക്ക പ്രൊഡക്ഷൻസും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളാണ് ചിത്രത്തിന്റെ ട്രെയ്‌ലർ റിലീസിനും പ്രമോഷണൽ പരിപാടികൾക്കും താമസം നേരിടുന്നത് എന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ചിത്രത്തിന്റെ സംവിധായകൻ പൃഥ്വിരാജ് സുകുമാരൻ വില്ലനായി അഭിനയിക്കുന്ന രാജമൗലി ചിത്രത്തിന്റെ ചിത്രീകരണത്തിനായി ഒഡീഷയിലേയ്ക്ക് പോയതിനാൽ, അദ്ദേഹത്തിന്റെ അഭാവം മാത്രമാണ് അണിയറപ്രവർത്തകരിൽനിന്ന് അപ്പ്ഡേറ്റുകൾ ഒന്നും വരാത്തതിന് കാരണം എന്നും ചില ഓൺലൈൻ ചാനലുകൾ റിപ്പോർട്ട് ചെയ്തു.
Read Also: 10 വിജയ് ചിത്രങ്ങളാണ് ഞാൻ വേണ്ടെന്ന് വെച്ചത് ; ഹാരിസ് ജയരാജ്
മാർച്ച് 17 ന് ട്രെയ്‌ലർ റിലീസ് ചെയ്യും എന്ന റിപ്പോർട്ടുകളുള്ള, ചിത്രത്തിന്റെ റിലീസിന് 12 ദിവസം മാത്രം ബാക്കി നിൽക്കെ മോഹൻലാലും പ്രിത്വിരാജും ഒരുമിച്ചെത്തുന്ന അഭിമുഖമടക്കമുള്ള പ്രൊമോഷൻ പരിപാടികൾ ഉൺടാനാരംഭിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. അർദ്ധരാത്രിയിലാണെങ്കിലും, പൃഥ്വിരാജിന്റെ പോസ്റ്റിന്റെ കമന്റ് ബോക്സ് ആരാധകരുടെ കമന്റുകൾ കൊണ്ട് നിറഞ്ഞു. “ഒടുവിൽ നീ വന്നു അല്ലേടാ?” എന്ന മമ്മൂട്ടിയുടെ റോഷാക്കിലെ ഡയലോഗും, “അങ്ങനെ ദൈവപുത്രൻ ദിവസങ്ങൾക്ക് ശേഷം ഉയിർത്തെഴുന്നേറ്റിരിക്കുന്നു” എന്നുമെല്ലാം ചിലർ കമന്റ് ചെയ്തു
Story Highlights :“You finally came, didn’t you?” Prithviraj’s Empuraan post goes viral
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here