‘രാജ്യത്ത് 163 കോടിയുടെ ലഹരി മരുന്ന് പിടികൂടി’; അന്വേഷണ സംഘത്തെ അഭിനന്ദിച്ച് അമിത് ഷാ

രാജ്യത്ത് വൻ ലഹരി വേട്ട. 88 കോടിയുടെ ലഹരി മരുന്ന് പിടികൂടി. പിടികൂടിയത് മെത്താംഫെറ്റാമെൻ ഗുളികകളുടെ ശേഖരം. ഇംഫാലിലും ഗുവാഹത്തിൽ നിന്നുമാണ് ലഹരി മരുന്നുകൾ പിടികൂടിയത്. സംഭവത്തിൽ നാലു പേരെ അറസ്റ്റ് ചെയ്തു. 163 കോടിയുടെ ലഹരി മരുന്നാണ് വിവിധ ഭാഗങ്ങളില്‍ നിന്നായി പിടിച്ചെടുത്തത്.
ലഹരിമുക്ത ഭാരതമെന്ന കേന്ദ്രസർക്കാർ നടപടിക്ക് ശക്തിപകരുന്ന നടപടിയെന്ന് കേന്ദആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്തമാക്കി. മയക്കുമരുന്ന് പിടികൂടിയ നർക്കോട്ടിക് സംഘത്തെ അമിത് ഷാ അഭിനന്ദിച്ചു. നടപടി ലഹരി വിരുദ്ധ ഭാരതം കെട്ടിപ്പടുക്കാൻ ആക്കം കൂട്ടുന്നത് എന്ന് അമിത് ഷാ.
അന്താരാഷ്ട്ര ലഹരിക്കടത്ത് സംഘങ്ങൾക്കെതിരെ നടപടി കടുപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് രാജ്യത്തെ വിവിധയിടങ്ങളില്‍ പൊലീസ് അടക്കം ഏജൻസികൾ ലഹരിവേട്ട സജീവമാക്കിയിരിക്കുന്നത്. അതേസമയം പഞ്ചാബിലും ലഹരി വേട്ട ഉണ്ടായി. 10 പാക്കറ്റ് ഹെറോയിൻ പിടികൂടി. പഞ്ചാബ് അതിർത്തിയിൽ നിന്നുമാണ് പിടികൂടിയത്. ബിഎസ്എഫ് ഉദ്യോഗസ്ഥരാണ് പിടികൂടിയത്.
Story Highlights : 163 crore drugs seized in india
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here