Advertisement

‘ജി സുധാകരൻ പാർട്ടിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ല, കെപിസിസി പരിപാടിയിൽ പങ്കെടുത്തതിന് വിമർശിക്കേണ്ടതില്ല’: എ.എം ആരിഫ്

March 16, 2025
Google News 1 minute Read

കെപിസിസിയുടെ സെമിനാറിൽ പങ്കെടുത്തതിൻ്റെ പേരിൽ സൈബർ ആക്രമണം നേരിടുന്ന ജി സുധാകരനെ പിന്തുണച്ച് ആലപ്പുഴയിലെ സിപിഐഎം നേതാക്കൾ. സൈബർ ആക്രമണം നടത്തുന്നവർ പാർട്ടിക്കാർ അല്ലെന്നും ചെങ്കൊടി എടുത്തവരെല്ലാം കമ്മ്യൂണിസ്റ്റ് അല്ലെന്നും മുൻ എംപി എഎം ആരിഫ് പ്രതികരിച്ചു.

കെപിസിസി നടത്തിയ സെമിനാറിൽ പങ്കെടുത്തതിന് പിന്നാലെയാണ് പോരാളി ഷാജി അടക്കമുള്ള ഇടത് സൈബർ ഗ്രൂപ്പുകളിൽ ജി സുധാകരനെതിരായ രൂക്ഷ വിമർശനങ്ങൾ പ്രത്യക്ഷപ്പെട്ട് തുടങ്ങിയത്. എ എം ആരിഫിനെ കൂടാതെ സിപിഐഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റ് അംഗവും അമ്പലപ്പുഴ എംഎൽഎയുമായ എച്ച് സലാമും ജി സുധാകരനെ പിന്തുണച്ച് രംഗത്തെത്തി. സൈബർ ആക്രമണം ആരു നടത്തിയാലും തെറ്റാണെന്ന് എച്ച് സലാം പറഞ്ഞു.

കെപിസിസി പരിപാടിയിൽ ജി സുധാകരൻ പങ്കെടുത്തത് തങ്ങൾ ക്ഷണിച്ചത് കൊണ്ടാണെന്നും അതിന്റെ പേരിൽ അദ്ദേഹത്തിന് നേരെ നടത്തുന്ന ആക്രമണം സിപിഐഎം നേതൃത്വം ഇടപെട്ട് അവസാനിപ്പിക്കണമെന്നും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

അതേസമയം ജി സുധാകരന് എതിരായ സൈബർ ആക്രമണത്തിന് പിന്നിൽ, ഡിവൈഎഫ്ഐ, സിപിഐഎം ഭാരവാഹികളും ഉണ്ടെന്ന് ആക്ഷേപമുണ്ട്. വിഷയത്തിൽ സിപിഐഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ നാസർ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Story Highlights : AM Ariff supports G Sudhakaran

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here