Advertisement

‌’LDFന് മൂന്നാമൂഴം ഉറപ്പ്, യാതൊരു സംശയവും വേണ്ട; വിമർശിക്കുന്നവരെ ശത്രുക്കളായി കാണാറില്ല’; മുഖ്യമന്ത്രി

March 16, 2025
Google News 2 minutes Read

എൽഡിഎഫിന് മൂന്നാമൂഴം ഉറപ്പെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എൽഡിഎഫ് വീണ്ടും അധികാരത്തിൽ എത്തുമെന്നതിൽ യാതൊരു സംശയവും വേണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ട്വന്റിഫോർ ചീഫ് എഡിറ്റർ ആർ ശ്രീകണ്ഠൻ നായർ നടത്തിയ പ്രത്യേക അഭിമുഖത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. മൂന്നാമൂഴം വ്യക്തി നിലയ്ക്ക് കാണേണ്ടതില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പിണറായി സർക്കാരെന്ന് പറയാമോ എന്ന ചോദ്യത്തിന് അതൊക്കെ തീരുമാനങ്ങൾ വരേണ്ട കാര്യമാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

വിമർശിക്കുന്നവരെ ശത്രുക്കളായി കാണാറില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ വിമർശിക്കുന്നവരോട് മറുപടി ശക്തമായി പറയേണ്ടി വരുമെന്ന് അദേഹം പറഞ്ഞു. പക്ഷേ നിരവധി എതിർപ്പുകൾ താൻ നേരിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. തന്നെ വണ്ടി ഇടിക്കുന്നില്ലല്ലോ എന്ന് ആഗ്രഹിക്കുന്നവർ വരെയുണ്ടെന്ന് അദേഹം പറഞ്ഞു. എന്നാൽ ഇതിലൊന്നും വിരോധമുണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Read Also: ‘ലഹരി വ്യാപനം സമൂഹത്തെ വ്യാപിച്ച ഗുരുതര രോഗം; സംസ്ഥാനത്ത് ലഹരി ഉപയോഗം വർധിച്ചു’; മുഖ്യമന്ത്രി

അതേസമയം സംസ്ഥാനത്ത് ലഹരി വ്യാപനം ​ഗൗരവകരമായ വിഷയമാണെന്നും സമൂഹത്തെ വ്യാപിച്ച ഗുരുതര രോഗമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ലഹരിയുമായി ബന്ധപ്പെട്ടാണ് യഥാർഥ മാഫിയ പ്രവർത്തിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത്തരം മാഫിയ അന്തരാഷ്ട്ര ബന്ധങ്ങളാലും വളരെ ശക്തവുമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇവരുടെ സ്വാധീനം വ്യാപിപ്പിക്കാനുള്ള നീക്കങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. അതീവ ഗൗരവമായി ഇടപെടേണ്ട സാഹചര്യത്തിലെത്തി നിൽക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്‌കൂൾ മുതൽ മാറ്റങ്ങൾക്ക് തുടക്കം കുറിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കുട്ടികളെ ലഹരിയിൽ നിന്ന് മുക്തരാക്കുകയാണ് വേണ്ടത്. ഇതിന് ആവശ്യമായ നടപടികളിലേക്ക് കടക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

Story Highlights : CM Pinarayi Vijayan says LDF guaranteed for third term

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here