ഇന്ത്യ മാസ്റ്റേഴ്സ് ചാമ്പ്യന്മാർ; ഇന്റർനാഷണൽ മാസ്റ്റേഴ്സ് ലീഗിൽ വെസ്റ്റ് ഇന്‍ഡീസിനെ തകർത്തു

ഇന്റർനാഷണൽ മാസ്റ്റേഴ്സ് ലീഗ് കിരീടം ഇന്ത്യ മാസ്റ്റേഴ്സിന്. ഫൈനലിൽ വെസ്റ്റ് ഇൻഡീസിനെ 6 വിക്കറ്റിന് തോൽപ്പിച്ചു. 149 റൺസ് വിജയലക്ഷ്യം 17 പന്ത് ബാക്കിനിൽക്കെ മറികടന്നു. 74 റൺസെടുത്ത അമ്പാട്ടി റായിഡുവാണ് ഇന്ത്യയുടെ വിജയശില്പി. സച്ചിൻ ടെണ്ടുൽക്കർ 25 റൺസോടെ തിളങ്ങി. റായ്പൂര്‍, വീര്‍ നാരായണ്‍ സിംഗ് രാജ്യന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിലായിരുന്നു ഫൈനൽ നടന്നത്.
ടോസ് നേടി ബാറ്റിംഗിനെത്തിയ വെസ്റ്റ് ഇന്‍ഡീസ് മാസ്റ്റേഴ്‌സിൽ ലെന്‍ഡല്‍ സിമോണ്‍സ് (41 പന്തില്‍ 57), ഡ്വെയ്ന്‍ സ്മിത്ത് (35 പന്തില്‍ 46) എന്നിവരായിരുന്നു തിളങ്ങിയത്. ഇന്ത്യക്ക് വേണ്ടി വിനയ് കുമാര്‍ മൂന്നും ഷഹ്ബാസ് നദീം രണ്ടും വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ റായുഡു – സച്ചിന്‍ സഖ്യം ഗംഭീര തുടക്കമാണ് നല്‍കിയത്. മൂന്ന് സിക്‌സും ഒമ്പത് ഫോറും ഉള്‍പ്പെടുന്നതായിരുന്നു റായുഡുവിന്റെ ഇന്നിംഗ്‌സ്.
വെസ്റ്റ് ഇന്‍ഡീസ് മാസ്റ്റേഴ്സ്: ഡ്വെയ്ന്‍ സ്മിത്ത്, വില്യം പെര്‍കിന്‍സ്, ലെന്‍ഡല്‍ സിമ്മണ്‍സ്, ബ്രയാന്‍ ലാറ (ക്യാപ്റ്റന്‍), ചാഡ്വിക്ക് വാള്‍ട്ടണ്‍, ദിനേഷ് രാംദിന്‍ (ക്യാപ്റ്റന്‍), ആഷ്ലി നഴ്സ്, ടിനോ ബെസ്റ്റ്, ജെറോം ടെയ്ലര്‍, സുലൈമാന്‍ ബെന്‍, രവി രാംപോള്‍.
ഇന്ത്യ മാസ്റ്റേഴ്സ്: അമ്പാട്ടി റായുഡു (വിക്കറ്റ് കീപ്പര്‍), സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (ക്യാപ്റ്റന്‍), പവന്‍ നേഗി, യുവരാജ് സിംഗ്, സ്റ്റുവര്‍ട്ട് ബിന്നി, യൂസഫ് പത്താന്‍, ഇര്‍ഫാന്‍ പത്താന്‍, ഗുര്‍കീരത് സിംഗ് മന്‍, വിനയ് കുമാര്‍, ഷഹബാസ് നദീം, ധവാല്‍ കുല്‍ക്കര്‍ണി.
സ്കോർ – വെസ്റ്റ് ഇൻഡീസ് മാസ്റ്റേഴ്സ് 148/7
ഇന്ത്യ മാസ്റ്റേഴ്സ് 149/4(17.1)
Story Highlights : International Masters League final India Masters Beat West Indies Masters
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here