Advertisement

കൊച്ചിയിൽ സ്കൂട്ടർ യാത്രക്കാരി ആംബുലൻസിന്റെ വഴിമുടക്കിയ സംഭവം; യുവതിയോട് ആർടിഒക്ക് മുന്നിൽ ഹാജരാകാൻ നിർദേശം

March 16, 2025
Google News 2 minutes Read

കൊച്ചിയിൽ ആംബുലൻസിന്റെ വഴിമുടക്കിയുള്ള സ്കൂട്ടർ യാത്രയിൽ കർശന നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. സ്കൂട്ടർ ഓടിച്ച യുവതിയോട് നാളെ എറണാകുളം ആർടി ഒയ്ക്ക് മുന്നിൽ ഹാജരാകാൻ നിർദേശം നൽകി. ട്വന്റി ഫോർ വാർത്തയ്ക്ക് പിന്നാലെയാണ് അടിയന്തര നടപടിയെടുക്കാനുളള ഗതാഗത മന്ത്രിയുടെ നിർദേശം.

ആലുവയിൽ നിന്ന് ഗുരുതരാവസ്ഥയിലായ രോഗിയെ എറണാകുളത്തേക്ക് കൊണ്ടുപോയ ആംബുലൻസിനെയാണ് സ്കൂട്ടർ യാത്രക്കാരി കടത്തിവിടാതിരുന്നത്. കലൂർ മെട്രോ സ്റ്റേഷൻ മുതൽ സിഗ്നൽ വരെ ആംബുലൻസിന് മുന്നിൽ നിന്ന് ഇവർ വഴി മാറിയില്ല. കൈ അറ്റുപോയ രോഗിയുമായി കൊച്ചിയിലെ മറ്റൊരു ആശുപത്രിയിലേക്ക് പോയ ആംബുലൻസിനാണ് യുവതി മാർഗ്ഗ തടസ്സമുണ്ടാക്കിയത്.

Read Also: ‘ലഹരിയെ കുറിച്ച് പൊലീസിന് വിവരം നൽകി’; കണ്ണൂരിൽ യുവാവിനെ മർദിച്ച് സുഹൃത്തുക്കളായ ഏഴ് പേർ

സംഭവത്തിന്റെ ദൃശ്യങ്ങളടക്കം പുറത്ത് വന്നിരുന്നു. ആംബുലൻസിന്റെ മുൻ സീറ്റിലുണ്ടായിരുന്ന വ്യക്തിയാണ് ദൃശ്യങ്ങൾ ചിത്രീകരിച്ചത്. സംഭവം ട്വന്റി ഫോർ വാർത്തയാക്കിയതിന് പിന്നാലെ ഗതാഗത മന്ത്രിയുടെ ഇടപെടൽ. സ്കൂട്ടർ യാത്രക്കാരിയോട് നാളെ എറണാകുളം ആർടിഒയ്ക്ക് മുന്നിൽ ഹാജരാക്കാൻ നിർദ്ദേശം. സൈറൺ മുഴക്കി വന്ന ആംബുലൻസ് നിരന്തരം ഹോൺ അടിച്ചിട്ടും സ്കൂട്ടർ സൈഡ് ഒതുക്കിയില്ലെന്നാണ് പരാതി.

Story Highlights : MVD takes action against woman who obstructing ambulance

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here