കുസാറ്റ് പരിസരത്തെ സ്വകാര്യ ഹോസ്റ്റലുകളിലും പി ജികളിലും പൊലീസ് പരിശോധന; കഞ്ചാവ് പിടികൂടി, ഒരാൾ അറസ്റ്റിൽ

ലഹരി ഉപയോഗം കണ്ടെത്താൻ കുസാറ്റ് പരിസരത്തെ സ്വകാര്യ ഹോസ്റ്റലുകളിലും പി ജികളിലും പരിശോധന. 2 ഗ്രാം കഞ്ചാവ് പിടികൂടി. പിജിയിൽ നിന്ന് ഒരാളെ കസ്റ്റഡിയിൽ എടുത്തു. ഇയാൾ വിദ്യാർഥിയാണോ എന്നത് സ്ഥിരീകരിച്ചിട്ടില്ല.
കളമശേരി പൊലീസിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തുന്നത്. കളമശേരി പോളി ടെക്‌നിക് കോളജിൽ നിന്നും വലിയ അളവിൽ കഞ്ചാവ് കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിലാണ് ഈ മേഖലകൾ കേന്ദ്രീകരിച്ച് പരിശോധന നടത്താൻ സിറ്റി പൊലീസ് തീരുമാനിച്ചത്. അതിന്റെ ഭാഗമായാണ് കുസാറ്റിന് പുറത്തുള്ള സ്ഥലങ്ങളിലും വിദ്യാർഥികൾ ഒത്തുകൂടുന്ന ഇടത്തും പൊലീസ് പരിശോധന നടത്തുന്നത്.
ചില രഹസ്യവിവരങ്ങൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കുസാറ്റിന് പുറത്തുള്ള സ്ഥലങ്ങളിൽ പരിശോധന നടത്തുന്നതെന്നാണ് പൊലീസ് പറയുന്നത്. ഇതിന് പുറമെ കൊച്ചി നഗരത്തിലും പരിശോധനകൾ നടത്തുന്നുണ്ട്.
Story Highlights : Police inspect private hostels and PGs in CUSAT area; Ganja seized
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here