കോട്ടയത്ത് മോഷണക്കേസിലെ പ്രതിയെ പിടികൂടുന്നതിനിടെ പോലീസുകാരന് കുത്തേറ്റു

കോട്ടയത്ത് മോഷണക്കേസിലെ പ്രതിയെ പിടികൂടുന്നതിനിടെ പോലീസുകാരന് കുത്തേറ്റു. ഗാന്ധിനഗർ സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥനായ സനു ഗോപാലിനാണ് കുത്തേറ്റത്. മള്ളുശേരി സ്വദേശി അരുൺ ബാബുവാണ് കുത്തിയത്. മള്ളുശ്ശേരിയിൽ വീട്ടമ്മയെ ബന്ദിയാക്കി സ്വർണ്ണവും പണവും കവർന്ന കേസിലെ പ്രതിയാണ് അരുൺ ബാബു.(Police officer injured after stabbed by theft case accused in Kottayam)
Read Also: ആലപ്പുഴയിൽ ക്രിക്കറ്റ് കളിക്കിടെ യുവാവ് ഇടിമിന്നലേറ്റ് മരിച്ചു
പ്രതിയെ മൂന്നുതവണ കാപ്പ ചുമത്തി നാടുകടത്തിയിരുന്നതാണ്. കോട്ടയം എസ് എച്ച് മൗണ്ടിന് സമീപത്ത് നിന്ന് പ്രതിയെ കൂടുന്നതിനിടെയാണ് ആക്രമണം ഉണ്ടയായത്. മഫ്തിയിലായിരുന്നു പൊലീസ് ഉദ്യോഗസ്ഥൻ. പരുക്കേറ്റ സനു ഗോപാലിനെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
Story Highlights : Police officer injured after stabbed by theft case accused in Kottayam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here