Advertisement

‘സമരത്തിലൂടെ തീർക്കേണ്ട വിഷയമല്ല ആശാ വർക്കേഴ്‌സിന്റേത്, സാമ്പത്തിക പ്രതിസന്ധി മൂലമുണ്ടായ കുടിശിക പൂർണമായും നൽകും’: മുഖ്യമന്ത്രി

March 16, 2025
2 minutes Read

ആശമാരുടെ സമരത്തിൽ ആദ്യമായി പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സമരത്തിലൂടെ തീർക്കേണ്ട വിഷയമല്ല ആശാ വർക്കേഴ്‌സിന്റേത്. സാമ്പത്തിക പ്രതിസന്ധി മൂലമുണ്ടായ കുടിശിക പൂർണമായും ആശമാർക്ക് നൽകും. സംസ്ഥാനം കുടിശിക നൽകാനുണ്ടെങ്കിൽ കൊടുത്തുതീർക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പിണറായിക്കൊപ്പം SKN പരിപാടിയിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

ഓണറേറിയം വർധിപ്പിക്കാൻ കേന്ദ്ര സഹായം വേണം. സമരത്തിന്റെ പേരിൽ സംസ്ഥാന സ‍ർക്കാരിന് തീരുമാനം എടുക്കാൻ കഴിയില്ല. ഏറ്റവും നല്ല രീതിയിൽ സാമ്പത്തികം നൽകിയത് എൽഡിഎഫ് സർക്കാരാണ്. അവരുടെ കുടിശികയുടെ കാര്യങ്ങൾ പരിഹരിക്കും. കേന്ദ്ര സഹായം ലഭിക്കുമ്പോൾ അതുമായി ബന്ധപ്പെട്ട നടപടി സ്വീകരിക്കും. അവര് തന്നാലും തന്നില്ലെങ്കിലും സംസ്ഥാനം നൽകേണ്ടത് കൊടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഡൽഹിയിൽ പോയി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനെ കണ്ടു. ഒരു നിവേദനം കൊടുക്കൽ അല്ല അത്. കേരളത്തിന്റെ ആവശ്യങ്ങൾ ധരിപ്പിച്ചു. കൂടികാഴ്ച് ഗുണം ചെയ്തിട്ടുണ്ട്. ഗവർണറും കൂടെയുണ്ടയിരുന്നു കൂടിക്കാഴ്ചയിൽ. ഇപ്പോഴത്തെ ഗവർണർ മാന്യമായ നിലപാടാണ് സ്വീകരിക്കുന്നത്.

ജീവിതത്തിൽ പ്രതിസന്ധി ഉണ്ടാകും. പക്ഷെ നമ്മൾ ആത്മവിശ്വാസം കൈവിടാൻ പാടില്ല. ആധുനിക സമൂഹത്തിലെ ഫോൺ ഉപയോഗത്തിന് ശാസ്ത്രീയ സമീപനം ആവശ്യമാണ്. കുട്ടികളുമായി ഇടപെടാൻ ആവശ്യമാണ് സമീപനം ആവശ്യമാണ്. കുട്ടികളുടെ ഫോൺ ഉപയോഗം മാറ്റണം.

എൽഡിഎഫിന് മൂന്നാമൂഴം ഉറപ്പെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എൽഡിഎഫ് വീണ്ടും അധികാരത്തിൽ എത്തുമെന്നതിൽ യാതൊരു സംശയവും വേണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിമർശിക്കുന്നവരെ ശത്രുക്കളായി കാണാറില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ വിമർശിക്കുന്നവരോട് മറുപടി ശക്തമായി പറയേണ്ടി വരുമെന്ന് അദേഹം പറഞ്ഞു.

പക്ഷേ നിരവധി എതിർപ്പുകൾ താൻ നേരിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. തന്നെ വണ്ടി ഇടിക്കുന്നില്ലല്ലോ എന്ന് ആഗ്രഹിക്കുന്നവർ വരെയുണ്ടെന്ന് അദേഹം പറഞ്ഞു. എന്നാൽ ഇതിലൊന്നും വിരോധമുണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Story Highlights : SKN 40 Pinarayi Vijayan Response on Asha Workers Issue

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top