Advertisement

കേരളത്തിന്റെ സ്വപ്‌ന പദ്ധതി സില്‍വര്‍ ലൈന് ഗ്രീന്‍ സിഗ്നല്‍ നല്‍കണം; രാജ്യസഭയില്‍ എ എ റഹീം

March 17, 2025
2 minutes Read
AA rahim MP demands green signal for silverline

റെയില്‍വേ മന്ത്രാലയം കേരളത്തെ അവഗണിക്കുന്നു എന്ന് എ എ റഹിം എം പി രാജ്യസഭയില്‍ റെയില്‍വേ മന്ത്രാലയവുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ ഉന്നയിച്ചു. നിരവധി പോസ്റ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നതാണ്
റെയില്‍വേയില്‍ സുരക്ഷ ഉറപ്പാക്കാന്‍ കഴിയാത്തതിന് കാരണം. കാലങ്ങളായി കേന്ദ്രത്തിനു മുന്നിലുള്ള കേരളത്തിന്റെ സ്വപ്ന പദ്ധതി സില്‍വര്‍ ലൈനിന് ഗ്രീന്‍ സിഗ്‌നല്‍ നല്‍കണമെന്നും എ എ റഹിം ആവശ്യപ്പെട്ടു. (AA rahim MP demands green signal for silverline)

കേരളത്തിന്റെ റെയില്‍വേ വിഹിതം വര്‍ദ്ധിപ്പിക്കണമെന്ന് അടൂര്‍ പ്രകാശ് എം.പി ലോക്‌സഭയില്‍ റെയില്‍വേ ധനാഭ്യര്‍ത്ഥന ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു.അനിശ്ചിതാവസ്ഥയിലായ ശബരി റെയില്‍വേ പദ്ധതി പൂര്‍ത്തിയാക്കണമെന്നും അടൂര്‍ പ്രകാശ് ആവശ്യം ഉന്നയിച്ചു. രാജ്യസഭായില്‍ ചര്‍ച്ചകള്‍ക്ക് മറുപടി പറഞ്ഞ റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ലോകത്തിലെ തന്നെ ഏറ്റവും കുറഞ്ഞ ട്രെയിന്‍ യാത്ര നിരക്കാണ് ഇന്ത്യയിലേതെന്നും,1.6 ബില്യണ്‍ ടണ്‍ ചരക്ക് നീക്കം നടത്തിയ ഇന്ത്യന്‍ റെയില്‍വേ, ലോകത്ത് ചരക്ക് നീക്കത്തില്‍ മുന്നിലുള്ള മൂന്നു രാജ്യങ്ങളില്‍ ഒന്നാണെന്നും സഭയെ അറിയിച്ചു.

Read Also: കൊല്ലത്ത് വിദ്യാര്‍ത്ഥിയെ സുഹൃത്ത് വീട്ടില്‍ക്കയറി കുത്തിക്കൊന്നു; കൊലയ്ക്ക് ശേഷം തീവണ്ടിക്ക് മുന്നില്‍ ചാടി മരിച്ചു

പത്തു വര്‍ഷത്തിനിടെ 5 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കിയെന്നും ഒഴിഞ്ഞുകിടക്കുന്ന തസ്തികകളിലേക്ക് നിയമനം ഉണ്ടാകുന്നില്ല എന്ന ആരോപണം അടിസ്ഥാനരഹിതമെന്നും മന്ത്രി പറഞ്ഞു.കേരളത്തില്‍
ഭൂമി ഏറ്റെടുക്കല്‍ 14 ശതമാനം മാത്രമേ നടന്നിട്ടുള്ളുവെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ചൂണ്ടിക്കാണിച്ചു.97 മേല്‍പ്പാലങ്ങളുടെ നിര്‍മ്മാണം പരിഗണിക്കുക യാണെന്നും,സംസ്ഥാന സര്‍ക്കാരിന്റെ സഹകരണം കിട്ടിയാല്‍ പ്രവര്‍ത്തിവേഗത്തില്‍ നടക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

Story Highlights : AA rahim MP demands green signal for silverline

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top