Advertisement

‘കുരുത്തക്കേട്’ വിടാതെ റാമോസ്; മെക്‌സിക്കന്‍ ലീഗില്‍ ആദ്യ ചുവപ്പുകാര്‍ഡ്

March 17, 2025
2 minutes Read
Sergio Ramos

സ്പാനിഷ് ലീഗിലെ കരുത്തുറ്റ ടീമായ റയല്‍ മാഡ്രിഡിന്റെ അതികരുത്തനായ പ്രതിരോധനിരക്കാരനായിരുന്നു സെര്‍ജിയോ റാമോസ്. റയലിന് ശേഷം സെവില്ലയിലേക്ക് ചേക്കേറിയ റാമോസ് ഏറ്റവും ഒടുവില്‍ ഇപ്പോള്‍ മെക്‌സിക്കന്‍ ലീഗില്‍ കളിക്കുകയാണ്. മിന്നുംപ്രകകടനത്തോടൊപ്പം തന്നെ മൈതാനത്ത് വിവാദങ്ങളുണ്ടാക്കുന്നതിലും ഇപ്പോഴും തെല്ലും പിറകില്‍ അല്ലെന്നാണ് താരത്തിന്റേതായി ഏറ്റവും ഒടുവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ഇപ്പോള്‍ മെക്‌സിക്കന്‍ ലീഗായ ലിഗ എംഎക്‌സില്‍ ആദ്യ ചുവപ്പുകാര്‍ഡ് കണ്ടിരിക്കുകയാണ് താരം. ഞായറാഴ്ച ഉച്ചകഴിഞ്ഞ് നടന്ന ചൂടേറിയ മത്സരത്തിനിടെ സെര്‍ജിയോ റാമോസിന് മെക്‌സിക്കന്‍ ഫുട്‌ബോളിലാണ് ആദ്യ ചുവപ്പ് കാര്‍ഡ് ലഭിച്ചത്. സെവില്ല വിട്ട് ലിഗ എംഎക്‌സ് ടീമായ മോണ്ടെറിയില്‍ ചേര്‍ന്നതിനുശേഷം, പരിചയസമ്പന്നനായ പ്രതിരോധനിര താരം മികച്ച തുടക്കം കുറിച്ചിരുന്നു. അഞ്ച് മത്സരങ്ങളില്‍ നിന്ന് മൂന്ന് ഗോളുകള്‍ നേടി മികവ് പ്രകടിപ്പിച്ചിരിക്കെ പ്യൂമാസിനെതിരായ മത്സരമാണ് റാമോസിനെ വിവാദനായകനാക്കി മാറ്റിയത്. കളിയുടെ അവസാന മിനിറ്റുകളില്‍ റാമോസ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി.

മോണ്ടെറി 3-1 ന് വിജയിച്ച മത്സരത്തില്‍ 20-ാം മിനിറ്റില്‍ റാമോസ് എതിരാളിയെ കൈമുട്ട് വെച്ച് ഇടിക്കാന്‍ ശ്രമിച്ചുവെന്ന് എതിര്‍നിര താരങ്ങള്‍ സംഭവം റഫറിയുടെ ശ്രദ്ധയില്‍പ്പെടുത്തി. എന്നാല്‍ ആ സംഭവം മാച്ച് റഫറിയുടെ ശ്രദ്ധയില്‍പ്പെട്ടില്ല. പിന്നീട് കളിയുടെ അവസാന നിമിഷങ്ങളില്‍ പ്യൂമാസിന്റെ ഗില്ലെര്‍മോ മാര്‍ട്ടിനെസിനെ അശ്രദ്ധമായി ഫൗള്‍ ചെയ്തതിനെത്തുടര്‍ന്ന് സ്പാനിഷ് പ്രതിരോധക്കാരന് മാര്‍ച്ചിംഗ് ഓര്‍ഡര്‍ ലഭിക്കുകയായിരുന്നു. പന്ത് ഇല്ലാതിരിക്കെ റാമോസ് എതിര്‍താരത്തിന്റെ വലതുകാലില്‍ ചവിട്ടുകയായിരുന്നു. റഫറിക്ക് ചുവപ്പ് കാര്‍ഡ് കാണിക്കുകയല്ലാതെ മറ്റു മാര്‍ഗമില്ലായിരുന്നു. കരുത്തരായ ഒരു ടീമിനെതിരെ വളരെ പ്രധാനപ്പെട്ട ഹോം മാച്ചില്‍ വിജയം സ്വന്തമാക്കാനായി എന്നായിരുന്നു മത്സരത്തിന് ശേഷം സെര്‍ജിയോ റാമോസ് എക്‌സില്‍ കുറിച്ചത്.

Story Highlights: Sergio Ramos receives first red card in Mexican league

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top