ഛാവ സിനിമ ഔറംഗസേബിനെതിരെ കോപം ആളിക്കത്തിച്ചു; നാഗ്‌പൂർ കലാപത്തിന് കാരണം സിനിമയെന്ന് ഫഡ്‌നാവിസ്

നാഗ്‌പൂരിലുണ്ടായ കലാപത്തിന് കാരണം ‘ഛാവ’ സിനിമയാണെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. മുഗൾ ചക്രവർത്തിയായ ഔറംഗസേബിനെതിരെ ”ഛാവ’ ജനരോഷം ആളിക്കത്തിച്ചുവെന്നും ഇത് നാഗ്‌പൂരിലെ കലാപത്തിന് കാരണമായെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് നിയമസഭയിൽ പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യ ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.
“ഛാവ സിനിമ ഇപ്പോഴും ഔറംഗസേബിനെതിരെ ജനങ്ങളുടെ കോപം ജ്വലിപ്പിച്ചിട്ടുണ്ട്, എല്ലാവരും മഹാരാഷ്ട്രയെ സമാധാനപരമായി നിലനിർത്തണം,” വിക്കി കൗശൽ അഭിനയിച്ച ഛത്രപതി സംബാജിയുടെ ജീവചരിത്ര സിനിമയെ കുറ്റപ്പെടുത്തിക്കൊണ്ട് അദ്ദേഹം പറഞ്ഞു.
എന്നാൽ നാഗ്‌പൂർ കലാപം നിർഭാഗ്യകരമാണെന്നും ഡബിൾ എഞ്ചിൻ സർക്കാർ രാജിവയ്ക്കണമെന്നും ഫഡ്‌നാവിസിനെ രൂക്ഷമായി വിമർശിച്ച് ശിവസേന നേതാവ് ഉദ്ധവ് താക്കറെ പറഞ്ഞു. നാഗ്‌പൂർ അക്രമത്തിൽ ബിജെപിക്കെതിരെ ആരോപണവുമായി ശിവസേന നേതാവ് സഞ്ജയ് റൗത് രംഗത്തെത്തി.
“നാഗ്‌പൂരിൽ നടന്ന അക്രമത്തിന് ഒരു കാരണവുമില്ല. ദേവേന്ദ്ര ഫഡ്നാവിസിന്റെ മണ്ഡലവും ആർഎസ്‌എസ് ആസ്ഥാനവും ഇവിടെയാണ്. ഹിന്ദുക്കളെ ഭയപ്പെടുത്തുകയും, അണികളെ കൊണ്ട് ആക്രമിക്കുകയും, പിന്നീട് കലാപങ്ങളിൽ പങ്കാളികളാക്കുകയും ചെയ്യുന്ന ഒരു പുതിയ രീതിയാണിതെന്ന് സഞ്ജയ് റൗത് വിമർശിച്ചു.
Story Highlights : devendra fadnavis blames chhaava movie
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here