Advertisement

‘ആശമാർ നിരാശയിൽ, പ്രതിദിനം 233 രൂപ മാത്രമാണ് വേതനം; കേന്ദ്രവും സംസ്ഥാനവും പരസ്പരം കുറ്റപ്പെടുത്തി ഒഴിഞ്ഞുമാറുന്നു’: ജെബി മേത്തർ എം പി

March 18, 2025
2 minutes Read

ആശാവർക്കേഴ്സ് വിഷയം രാജ്യസഭയിൽ ഉന്നയിച്ച് ജെബി മേത്തർ എംപി. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ആശാവർക്കേഴ്സിന്റെ ആശങ്ക കേൾക്കാൻ തയ്യാറാകുന്നില്ല. ആശാവർക്കേഴ്സ് മറ്റന്നാൾ മുതൽ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

പ്രതിദിനം 233 രൂപ മാത്രമാണ് ആശാവർക്കേഴ്‌സിന് വേതനമായി ലഭിക്കുന്നത്. ആശമാർ നിരാശയിൽ. ആശമാരോട് കാണിക്കുന്നത് വിവേചനവും, ചൂഷണവും, മനുഷ്യാവകാശ ലംഘനവും. കേന്ദ്രവും സംസ്ഥാനവും പരസ്പരം കുറ്റപ്പെടുത്തി ഒഴിഞ്ഞുമാറുന്നുവെന്നും ജെബി മേത്തർ വിമർശിച്ചു.

കേന്ദ്രം നൂറുകോടി നൽകാൻ ഉണ്ടെന്ന് സംസ്ഥാന ധനമന്ത്രി പറയുന്നു. കേന്ദ്രത്തിൽ നിന്നും 636 കോടി ലഭിക്കാനുണ്ടെന്ന് സംസ്ഥാന ആരോഗ്യ മന്ത്രി പറയുന്നു. എന്നാൽ കേന്ദ്ര ആരോഗ്യമന്ത്രി കുടിശിക ഒന്നും നൽകാനില്ലെന്നാണ് സഭയിൽ പറഞ്ഞത്. എന്താണ് സത്യമെന്ന് വ്യക്തമാക്കണമെന്നും ജെബി മേത്തർ എം പി ആവശ്യപ്പെട്ടു.

അതേസമയം കേരളമല്ലേ ആശാവർക്കേഴ്സിന് ഏറ്റവും ഉയർന്ന ഓണറേറിയം നൽകുന്നതെന്ന് ജോൺ ബ്രിട്ടാസ് എംപി ചോദിച്ചു. കേരളത്തിൽ എൽഡിഎഫ് സർക്കാരിനെ മോശമായി കാണിക്കാൻ കോൺഗ്രസ് ബിജെപിയോട് കൈ കോർത്തിരിക്കുകയാണ്. കോൺഗ്രസിന് ഡൽഹിൽ എത്തി ബിജെപിക്കെതിരെ പോരാടാൻ ധൈര്യം ഉണ്ടോ? എന്നും അദ്ദേഹം ചോദിച്ചു.

Story Highlights : Jebi Mather MP Against State Govt on ashaworkers strike

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top