Advertisement

‘ഒരു ബണ്ടിൽ കഞ്ചാവിന് 6000 രൂപ കമ്മിഷൻ’; കളമശേരി കഞ്ചാവ് കേസിലെ ഷാലിഖിന്റെ മൊഴി പുറത്ത്

March 18, 2025
Google News 1 minute Read

കളമശ്ശേരി പോളി ടെക്നിക്ക് ഹോസ്റ്റലിലെ കഞ്ചാവ് വേട്ടയിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഹോസ്റ്റലിൽ കഞ്ചാവ് എത്തിക്കുമ്പോൾ പിടിലായ ഷാലിഖിന് കമ്മിഷനായി ലഭിച്ചത് 6000 രൂപ. കൊച്ചിയിലെ വിവിധ ക്യാമ്പസുകളിലേക്കും പോളിടെക്നിക് ഹോസ്റ്റലിൽ നിന്ന് കഞ്ചാവ് വിതരണം നടത്തിയിട്ടുണ്ട്.

18000 രൂപയ്ക്കാണ് ഒരു ബണ്ടിൽ കഞ്ചാവ് ഷാലിഖ് വാങ്ങിയിരുന്നത്. ഇത് 24000 രൂപയ്ക്ക് ഹോസ്റ്റലിലെ വിദ്യാർത്ഥികൾക്ക് കൈമാറും. 6000 രൂപ ലാഭമായി ലഭിക്കുമെന്നാണ് ഷാലിഖിന്റെ മൊഴി. ഹോസ്റ്റലിൽ കഞ്ചാവ് എത്തിക്കുന്നത് മറ്റ് വിദ്യാർത്ഥികൾക്കും അറിവ് ഉണ്ടായിരുന്നു. കൊച്ചിയിലെ വിവിധ കോളേജ് ഹോസ്റ്റലിലേക്കും ഷാലിഖ് കഞ്ചാവ് കൈമാറിയിട്ടുണ്ട് എന്നാണ് പൊലീസ് കണ്ടെത്തൽ.

പോളിടെക്നിക്കിലെ കഞ്ചാവ് കേസിൽ പ്രധാന ഡ്രഗ് ഡീലിർക്കായുള്ള അന്വേഷണം തുടരുകയാണ്. ആലുവയിൽ താമസിക്കുന്ന ഇതര സംസ്ഥാനക്കാരന്റെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആണ്. ഇയാളെ ഉടൻ പിടികൂടും എന്നാണ് ലഭിക്കുന്ന വിവരം.

കേസിൽ ഒരു വിദ്യാർത്ഥിയയെ കൂടി പോലീസ് ചോദ്യം ചെയ്തു. റെയ്‌ഡിന്റെ സമയത്ത് സാധനം സേഫ് അല്ലെ എന്ന് ചോദിച്ച് ഫോണിൽ വിളിച്ച കോട്ടയം സ്വദേശിയെയാണ് ചോദ്യം ചെയ്തത്
എന്നാൽ ഇയാളെ പ്രതി ചേർക്കാനുള്ള തെളിവ് ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.

Story Highlights : Kalamassery Polytechnic Drug raid case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here