“എമ്പുരാന്റെ ട്രെയിലർ ആദ്യം കണ്ടയാൾ, എന്നും നിങ്ങളുടെ ആരാധകൻ”: രജനികാന്തിനെ കുറിച്ച് പൃഥ്വിരാജ്

രജനികാന്തിനെ കുറിച്ച് മനസുതുറന്ന് നടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരൻ. എന്നും താങ്കളുടെ കടുത്ത ആരാധകനാണ് താനെന്ന അടിക്കുറിപ്പോടെ രജനികാന്തിനൊപ്പമുള്ള ചിത്രം പൃഥ്വിരാജ് ഫെയ്സ്ബുക്കിൽ പങ്കുവച്ചു. ചിത്രത്തിന്റെ ട്രെയിലർ ആദ്യം കണ്ട താരത്തേക്കുറിച്ച് പങ്കുവെച്ചിരിക്കുകയാണ് പൃഥ്വിരാജ്. രജിനികാന്തിനൊപ്പം നില്‍ക്കുന്ന ചിത്രം സഹിതം പൃഥ്വിരാജ് കുറിപ്പ് പങ്കുവെച്ചത്.
‘എമ്പുരാന്റെ ട്രെയിലര്‍ കണ്ട ആദ്യ വ്യക്തി…. ട്രെയ്‌ലര്‍ കണ്ട ശേഷം താങ്കള്‍ എന്നോട് പറഞ്ഞ കാര്യങ്ങള്‍ ഞാന്‍ എന്നും ഓര്‍ത്തുവെയ്ക്കും. ഇത് എനിക്ക് വളരെ വലിയ കാര്യമാണ്. എന്നും താങ്കളുടെ ആരാധകന്‍’… പൃഥ്വിരാജ് കുറിച്ചു. രജിനികാന്ത് പൃഥ്വിരാജിനെ ചേര്‍ത്തുപിടിച്ചു നില്‍ക്കുന്ന ഫോട്ടോയും ഇതോടൊപ്പം ഇതോടൊപ്പം പങ്കുവെച്ചിട്ടുണ്ട്.
മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാൻ മാർച്ച് 27-നാണ് തിയേറ്ററിലെത്തുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലായി പാൻ ഇന്ത്യൻ റിലീസായാണ് എമ്പുരാൻ എത്തുക.2019 ല്‍ റിലീസ് ചെയ്ത ബ്ലോക്ക്ബസ്റ്റര്‍ ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമായിട്ടാണ് എംപുരാന്‍ എത്തുന്നത്. മൂന്നു ഭാഗങ്ങളായി കഥ പറയുന്ന ഒരു സിനിമാ സീരിസിന്റെ രണ്ടാം ഭാഗമാണ് എമ്പുരാന്‍.
Story Highlights : Prithviraj sukumaran praises rajnikanth empuraan trailer
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here