‘തന്നെ പാസ് കാണിക്കാന്‍ താനാര് പിണറായി വിജയനോ?’; കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ സുരക്ഷാ ജീവനക്കാരന് മര്‍ദനം; ദൃശ്യം പുറത്ത്

കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ സുരക്ഷാ ജീവനക്കാരന് മര്‍ദനം. മയ്യില്‍ സ്വദേശി പവനനാണ് മര്‍ദനമേറ്റത്. പ്രവേശനത്തിന് പാസ് ചോദിച്ചതിനാണ് ഒരു യുവാവ് തന്നെ മര്‍ദിച്ചതെന്ന് പവനന്‍ ട്വന്റിഫോറിനോട് പറഞ്ഞു. (security attacked in kannur district hospital)
ഇന്നലെ രാവിലെ 11 മണിയോടെയാണ് സംഭവം നടന്നത്. അത്യാഹിത വിഭാഗത്തിലെ നാലാം നിലയിലേക്ക് പോകാന്‍ വന്ന ദമ്പതികളോട് പവനന്‍ പാസ് ചോദിച്ചു. ഇത് ഇഷ്ടമാകാതിരുന്ന യുവാവ് താനാരാണ് മുഖ്യമന്ത്രി പിണറായി വിജയനോ പാസ് കാണിക്കാന്‍ എന്ന് ചോദിച്ച് ആക്രോശിച്ചു. പിന്നീട് യുവാവ് അസഭ്യവര്‍ഷം നടത്തിയപ്പോള്‍ ഈ ഭാഷയില്‍ ഇവിടെ സംസാരിക്കാനാകില്ലെന്നും അതിക്രമിച്ച് കടക്കാനാകില്ലെന്നും പവനന്‍ പറഞ്ഞു. ഇതോടെ കൂടുതല്‍ പ്രകോപിതനായ യുവാവ് പവനനെ ആക്രമിക്കുകയും ആഞ്ഞ് തള്ളുകയുമായിരുന്നു.
Read Also: തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ചികിത്സ നിഷേധിച്ചെന്ന പരാതി; ഡോക്ടറെ സംരക്ഷിച്ച് കെ.ജി.എം.ഒ. എ
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തെത്തിയിട്ടുണ്ട്. ആക്രമണത്തില്‍ പവനന്റെ വിരലിന് പരുക്കേറ്റു. സംഭവത്തില്‍ സുരക്ഷാ ജീവനക്കാരന്‍ പൊലീസിന് പരാതി നല്‍കി. പ്രതിയുടെ പേരുവിവരങ്ങള്‍ ലഭ്യമായിട്ടില്ല.
Story Highlights : security attacked in kannur district hospital
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here