Advertisement

SKN40 കേരള യാത്രയുടെ ആദ്യ ജില്ലാപര്യടനം തിരുവനന്തപുരത്ത് സമാപിച്ചു

March 18, 2025
Google News 1 minute Read

SKN 40 കേരള യാത്രയുടെ ആദ്യ ജില്ലാപര്യടനം തിരുവനന്തപുരത്ത് സമാപിച്ചു. ട്വന്റഫോർ ചീഫ് എഡിറ്റർ ആർ. ശ്രീകണ്ഠൻ നായർ നടത്തുന്ന കേരളയാത്രയ്ക്ക് തിരുവനന്തപുരം ലുലുമാളിൽ വൻ സ്വീകരണമാണ് ലഭിച്ചത്. ലുലുമാളിലും, ടെക്നോപാർക്കിലും, വർക്കല ശിവഗിരിയിലും ലഹരിക്കെതിരായ സന്ദേശം ഉയർത്തി പര്യടനമെത്തി.

വെഞ്ഞാറമൂട്, കിളിമാനൂർ, കായിക്കര തുടങ്ങിയ ഇടങ്ങളിലെ പര്യടനം കേരള യാത്രയുടെ ജനസമ്മതിക്ക് തെളിവായി. ലുലു ഗ്രൂപ്പ് ഗ്ലോബൽ കമ്മ്യൂണിക്കേഷൻ ഡയറക്ടർ വി. നന്ദകുമാറിന്റെയും തിരുവനന്തപുരം റീജിയണൽ ഡയറക്ടർ ജോയ് ഷഡാനന്ദന്റെയും നേതൃത്വത്തിൽ ആയിരുന്നു യാത്രയെ വരവേറ്റത്.

തിരുവനന്തപുരം ടെക്നോപാർക്കിലെ സ്വീകരണം യാത്ര ഉയർത്തിയ മുദ്രാവാക്യം യുവജനങ്ങൾ ഏറ്റെടുത്തു എന്നതിന്റെ നേർസാക്ഷ്യമായി യാത്രയുടെ ഭാഗമായി ശിവഗിരിയിലെ ശ്രീനാരായണഗുരു സമാധി ആർ ശ്രീകണ്ഠൻ നായരും സംഘവും സന്ദർശിച്ചു. കുമാരനാശാന്റെ ജന്മസ്ഥലമായ കായിക്കരയിലെ ഊഷ്മള സ്വീകരണം യാത്രയുടെ മുദ്രാവാക്യത്തിന് ഗ്രാമീണ ജനത നൽകിയ സ്നേഹത്തിന്റെ തെളിവായി.

യാത്രയുടെ ഭാഗമായി വെഞ്ഞാറമൂട്ടിലും കിളിമാനൂരിലും ഗുഡ്മോണിങ് വിത്ത് എസ്.കെ.എൻ സംഘടിപ്പിച്ചു. ലഹരി വേട്ടയിൽ മെല്ലപ്പൊക്കോ എന്ന വിഷയത്തിൽ ശാർക്കരയിൽ വച്ച് നാട്ടുകൂട്ടം സംവാദവും നടത്തി. നാളെ കൊല്ലം ജില്ലയിലാണ് പര്യടനം.

Story Highlights : SKN40 Kerala Yatra concluded in Thiruvananthapuram ends

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here