അഫാന്റെ പിതാവ് അബ്ദുൽ റഹീമിന് ട്വന്റിഫോർ വീട് നൽകും; SKN 40 ജനകീയ യാത്രയിൽ പ്രഖ്യാപനം

വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്റെ മാതാപിതാക്കൾക്ക് വീടുമായി ട്വൻ്റിഫോർ. SKN 40 വെഞ്ഞാറമ്മൂട് നടന്ന മോർണിംഗ് ഷോയിലാണ് ട്വന്റിഫോർ ചീഫ് എഡിറ്റർ ആർ ശ്രീകണ്ഠൻ നായർ വീട് നൽകുമെന്ന് പ്രഖ്യാപിച്ചത്.
ലഹരിക്കും അക്രമത്തിനും എതിരായ കേരള യാത്രയിൽ അഫാൻ്റെ പിതാവ് അബ്ദുൽ റഹിം പങ്കെടുത്തിരുന്നു. അഫാന്റെ പിതാവും ചികിത്സയിലുള്ള മാതാവും നിലവിൽ വെഞ്ഞാറമ്മൂടുള്ള സ്നേഹസ്പർശം ആശ്രയ കേന്ദ്രത്തിലാണ് കഴിയുന്നത്. വീട് പണി ഉടൻ ആരംഭിക്കുമെന്ന് ട്വന്റിഫോർ ചീഫ് എഡിറ്റർ ആർ.ശ്രീകണ്ഠൻനായർ ഉറപ്പുനൽകി.
പഴയ വീട്ടിൽ താമസിക്കാൻ ബുദ്ധിമുട്ടാണെന്നും മക്കളുടെ ഓർമ്മകൾ തന്നെ പിന്തുടരുമെന്നും അഫാന്റെ പിതാവ് പറഞ്ഞു. മക്കളെ ഒരു പരിധി കഴിഞ്ഞാൽ നമ്മൾ സൂക്ഷിച്ച് ശ്രദ്ധയോടുകൂടി വളർത്തിയെടുക്കണം. എനിക്ക് പറ്റിയത് അതാണ്. 7 വർഷത്തോളം വരാൻ പറ്റാതെ അവിടെ നിന്ന് പോയതാണ് മകൻ ഇങ്ങനെ ആയിപ്പോയത്. നമ്മൾ ജീവിതമാർഗം തേടി പോയതാണ് ഗൾഫിലോട്ട്. കഷ്ടപ്പെട്ട് മക്കളെ വളർത്താൻ വേണ്ടി പോയതാണ്. ഇങ്ങനെ ആയി പോകും എന്നുള്ള പ്രതീക്ഷ ഇല്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Story Highlights : Twenty-four news build home for Afan’s parents
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here