Advertisement

എറണാകുളം ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ഓഫീസിൽ ഡ്രൈവറുടെ അനധികൃത താമസം

March 19, 2025
2 minutes Read
illegal stay

സർക്കാർ ഓഫീസിൽ ഡ്രൈവറുടെ അനധികൃത താമസം. എറണാകുളം ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ഓഫീസിലാണ് സംഭവം. പ്രദീപ് എന്ന ഡ്രൈവറാണ് ഓഫീസ് സമയത്തിന് ശേഷം ഓഫീസിനുള്ളിൽ താമസിക്കുന്നത്. സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ കഴിയുമ്പോഴാണ് ഓഫീസിനുള്ളിൽ എ സി ഇട്ട് ഉദ്യോഗസ്ഥന്റെ അനധികൃത താമസം. ട്വന്റിഫോർ വാർത്തക്ക് പിന്നാലെ ജില്ലാ വ്യവസായ കേന്ദ്രത്തിലേക്ക് പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ എത്തി. വ്യവസായ കേന്ദ്രത്തിൽ പൊലീസ് പരിശോധന നടക്കുകയാണ്.

Read Also: അസുഖ ബാധിതയായ വയോധികയെ മക്കള്‍ ഉപേക്ഷിച്ചതായി പരാതി

കാക്കനാട് ജില്ലാ കളക്ടറേറ്റിന്റെ തൊട്ടടുത്തായാണ് വ്യവസായ കേന്ദ്രമുള്ളത്. 2019 ത് മുതൽ ഇയാൾ ഇവിടെ തന്നെയാണ് താമസിച്ചുവരുന്നതെന്ന് വിജിലൻസിന് റിപ്പോർട്ട് ലഭിച്ചിരുന്നു. നിരവധി ഫയലുകൾ സൂക്ഷിച്ചിരിക്കുന്ന ഓഫീസിൽ ഇത്തരത്തിലുള്ള അനധികൃത താമസം അനുവദിക്കരുതെന്ന് പ്രതിഷേധക്കാർ പറയുന്നു. ഓഫീസിന്റെ മുകൾ നിലയിൽ എല്ലാ ദിവസവും രാത്രികാലങ്ങളിൽ എ സി പ്രവർത്തിക്കാറുണ്ടെന്നും ഉദ്യോഗസ്ഥർ പൊതുമുതൽ നശിപ്പിക്കുകയാണ് ചെയ്യുന്നതെന്നും യൂത്ത് കോൺഗ്രസ് വ്യക്തമാക്കി.

Story Highlights : Driver’s illegal stay at the office of the Ernakulam District Industrial Centre

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top