Advertisement

ഗാസയിലേക്ക് കരമാർഗ്ഗവും ഇസ്രായേലിന്റെ ആക്രമണം: ഇന്ന് കൊല്ലപ്പെട്ടവരിൽ യുഎൻ സംഘാംഗവും

March 19, 2025
Google News 2 minutes Read

ഗാസയിലേക്ക് കരമാർഗ്ഗവും ആക്രമണം തുടങ്ങി ഇസ്രയേലി സൈന്യം. മധ്യ തെക്കൻ ഗാസ മുനമ്പിനോട് ചേർന്നുള്ള ഒരു ഇടനാഴി പിടിച്ചടക്കാൻ ലക്ഷ്യമിട്ടാണ് കര വഴിയുള്ള ആക്രമണം. ലഭ്യമാകുന്ന വിവരം അനുസരിച്ച് പലസ്തീനിലെ ഇരുപതോളം പേർ ഇന്ന് നടന്ന വ്യോമാ ക്രമത്തിൽ ഇതുവരെ കൊലപ്പെട്ടിട്ടുണ്ട്.

ഇന്നലെയാണ് അടുത്ത ഉണ്ടായ ഏറ്റവും രൂക്ഷമായ ആക്രമണം ഇസ്രയേലിന്റെ ഭാഗത്തുനിന്ന് ഗാസയ്ക്ക് നേരെ ഉണ്ടായത്. 400 പേരാണ് വ്യോമാക്രമണത്തിൽ മരിച്ചതെന്നാണ് വിവരം. മേഖലയിൽ അമേരിക്കയുടെ നേതൃത്വത്തിൽ സമാധാന ശ്രമങ്ങൾ ശക്തിപ്പെടുന്നതിനിടയായിരുന്നു ഇസ്രയേലിന്റെ അപ്രതീക്ഷിതമായ നീക്കം.

രണ്ടു മാസത്തോളം നീണ്ട വെടിനിർത്തലിന് പിന്നാലെയാണ് വീണ്ടും ആക്രമണം ഉണ്ടായിരിക്കുന്നത്. കാസയ്ക്കും ഇസ്രയേലിനും ഇടയിലെ നെറ്റ്സറിം ഇടനാഴി പിടിച്ചടക്കുകയാണ് ഇപ്പോഴത്തെ ഇസ്രയേലിന്റെ ലക്ഷ്യം. ഹമാസ് തടവിൽ പാർപ്പിച്ചിരിക്കുന്ന ഡസൻ കണക്കിന് ആളുകളെ സ്വതന്ത്രരാക്കാത്തതും ഇസ്രയേലിന്റെ രോഷം കൂട്ടുന്നു. ഇവരെ ഉടൻ വിട്ടയച്ചില്ലെങ്കിൽ കൂടുതൽ രൂക്ഷമായ ആക്രമണം ഉണ്ടാകുമെന്നാണ് ഇസ്രയേൽ പറയുന്നത്.

ഇന്ന് ഇസ്രായേൽ ഗാസയിൽ നടത്തിയ വ്യോമാക്രമണത്തിൽ ഐക്യരാഷ്ട്രസഭയുടെ സമാധാന സേനാംഗമായ ഒരാളും കൊലപ്പെട്ടിട്ടുണ്ട്. യു എൻ സംഘത്തിലെ അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

Story Highlights : Israeli military launches new ground offensive in Gaza kills 20

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here