Advertisement

കടലിൽ പതിക്കുന്ന പേടകം കരയിലെത്തിക്കാൻ എം വി മേഗൻ റിക്കവറി ഷിപ്പ്; സുനിത വില്യംസിനെയും സംഘത്തെയും വരവേൽക്കാൻ ലോകം

March 19, 2025
Google News 1 minute Read

ഒമ്പതുമാസത്തെ ബഹിരാകാശ വാസത്തിന് ശേഷം ഇന്ത്യൻ വംശജ സുനിതാ വില്യംസ് അടക്കമുള്ള നാലംഗ സംഘം തിരികെ ഭൂമിയിലേക്ക് എത്തുകയാണ്. ക്രൂ 9 ഡ്രാഗൺ പേടകത്തിലാണ് സംഘം ഭൂമിയിലേക്ക് സഞ്ചരിച്ച് കൊണ്ടിരിക്കുന്നത്. ഫ്‌ളോറിഡയ്ക്കടുത്ത് അറ്റ്‌ലാന്റിക് സമുദ്രത്തിലാണ് പേടകം പതിക്കുന്നത്.

സ്‌പേസ് എക്‌സിന്റെ എം വി മേഗൻ എന്ന റിക്കവറി കപ്പൽ, പേടകം വീണ്ടെടുത്ത് യാത്രികരെ കരയിലേക്ക് എത്തിക്കുന്നത്. കടലിൽ പതിക്കുന്ന പേടകത്തിനെ കപ്പലിലേക്ക് അടുപ്പിക്കും. ഇതിന് ശേഷം ക്രെയിൻ ഉപയോ​ഗിച്ച് കപ്പലിലേക്ക് കയറ്റും. തുടർന്ന് തീരത്തേേക്കെത്തുന്ന കപ്പലിൽ നിന്ന് പേടകം നാസയുടെ ആസ്ഥാനമായ ഹ്യൂസ്റ്റണിലേക്ക് കൊണ്ടുപോകുകയും ചെയ്യും. വൈദ്യപരിശോധനകൾക്കായിട്ടായിരിക്കും സുനിത വില്യംസ് ഉൾപ്പെടുന്ന ബഹിരാകാശ സഞ്ചാരികളെ വിധേയമാക്കുക.

Read Also: സുനിതയുടെയും ബുച്ചിന്റെയും ബഹിരാകാശ വാസം; കരുത്താകുന്നത് നാസയുടെ ചാന്ദ്ര, ചൊവ്വ ദൗത്യങ്ങൾക്ക്

ബഹിരാകാശത്ത് നിന്ന് തിരിച്ചെത്തുന്ന യാത്രികർ പലപ്പോഴും നേരിടുന്ന പ്രശ്നമാണ് ഭൂമിയിലെത്തിയാൽ കാലുകൾ ഉറപ്പിച്ച് നിൽക്കാനോ, നടക്കാനോ ഉള്ള ബുദ്ധിമുട്ട്. ശരീരത്തിലെ മൈക്രോഗ്രാവിറ്റിയാണ് ഈ അവസ്ഥയ്ക്ക് കാരണം. ഭൂമിയിൽ വന്നിറങ്ങുമ്പോൾ ഇവർക്ക് സ്വമേധയാ നടന്ന് പോകാൻ സാധിക്കില്ലെന്നും പകരം സ്‌ട്രെച്ചറുകളുടെ ആവശ്യം വേണ്ടി വരും. ഭൂമിയിലെത്തിയാലും സാഹചര്യങ്ങളോട് പൊരുത്തപ്പെടാൻ സുനിതയ്ക്കും ,ബുച്ചിനും ഒപ്പം സഹയാത്രികരായ നിക്ക് ഹേഗ്,അലക്സാണ്ടർ ഗോർബുനേവ് എന്നിവർക്കും ഒരുപാട് സമയമെടുക്കുമെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. ഇതിനായി ഇവർക്ക് ഫിസിക്കൽ തെറാപ്പിയും വ്യായാമവും പോലെയുള്ള പ്രത്യേക പരിശീലനം ആവശ്യമാണ്. ഇത് മസ്സിലുകളുടെയും ,എല്ലുകളുടെയും തുടങ്ങി ശരീരത്തിന്റെ മുഴുവൻ പ്രവർത്തങ്ങളും പൂർവ്വസ്ഥിതിയിലാക്കാൻ സഹായിക്കും.

Story Highlights : Megan – SpaceX Dragon Recovery Ship 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here