Advertisement

‘ഇച്ഛാശക്തിയുടെയും ആത്മവീര്യത്തിന്റെയും പുതുചരിത്രം, സുനിത വില്യംസും ബുച്ച് വിൽമോറും കുറിച്ചത് ലോകത്തിന് ആവേശകരമായ അധ്യായം’: മുഖ്യമന്ത്രി

March 19, 2025
1 minute Read

9 മാസത്തിലേറെ നീണ്ട ബഹിരാകാശ വാസത്തിന് ശേഷം ഭൂമിയിലേക്ക് തിരിച്ചെത്തിയ സുനിത വില്യംസിനും ബുച്ച് വിൽമോറിനും ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇരുവരും ലോകത്തിന് ആവേശകരമായ അധ്യായമാണ് കുറിച്ചതെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു.

ഫേസ്ബുക്ക് വഴിയാണ് മുഖ്യമന്ത്രി ആശംസയറിയിച്ചത്. ഇച്ഛാശക്തിയുടെയും ആത്മവീര്യത്തിന്റെയും പുതുചരിത്രം രചിച്ചുകൊണ്ടാണ് നാസയുടെ ബഹിരാകാശ യാത്രികരായ സുനിതാ വില്യംസും ബുച്ച് വിൽമോറും ഭൂമിയിൽ തിരിച്ചെത്തിയിരിക്കുന്നത് എന്നും കുറിപ്പിൽ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം:

ഇച്ഛാശക്തിയുടെയും ആത്മവീര്യത്തിന്റെയും പുതുചരിത്രം രചിച്ചുകൊണ്ടാണ് നാസയുടെ ബഹിരാകാശ യാത്രികരായ സുനിതാ വില്യംസും ബുച്ച് വിൽമോറും ഭൂമിയിൽ തിരിച്ചെത്തിയിരിക്കുന്നത്. കഴിഞ്ഞ ജൂണിൽ എട്ടുദിവസത്തേക്കുള്ള ദൗത്യത്തിനായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയ സുനിതയുടെയും ബുച്ചിന്റെയും മടക്കയാത്ര പല സാങ്കേതിക പ്രശ്നങ്ങൾ മൂലം നീളുകയായിരുന്നു. 9 മാസത്തിലേറെ നീണ്ട ബഹിരാകാശ വാസത്തിനിടെ ഏറ്റവും കൂടുതല്‍ സമയം സ്പേസ് വോക്ക് നടത്തിയ വനിതയെന്ന നേട്ടവും അവർ കരസ്ഥമാക്കി. പ്രതിസന്ധികളെ സംയമനത്തോടെ നേരിട്ടുകൊണ്ട് സുനിത വില്യംസും ബുച്ച് വിൽമോറും ലോകത്തിനാകെ ആവേശകരമായ ഒരു അധ്യായമാണ് കുറിച്ചിരിക്കുന്നത്. അവർക്ക് ഹൃദയാഭിവാദ്യങ്ങൾ.

Story Highlights : Pinarayi Vijayan Praises sunita williams

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top