കർഷക നേതാക്കളെ കസ്റ്റഡിയിലെടുത്ത് പഞ്ചാബ് പൊലീസ്; സമരപ്പന്തലിലെ ഫാൻ അഴിച്ചുമാറ്റി

ചണ്ഡീഗഢിൽ കേന്ദ്രമന്ത്രിമാരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതിഷേധ മാർച്ച് നടത്തിയ കർഷക നേതാക്കളായ സർവാൻ സിംഗ് ഭന്ദറിനെയും ജഗ്ജിത് സിംഗ് ദല്ലേവാളിനെയും പഞ്ചാബ് പൊലീസ് കസ്റ്റഡിയിലെടുത്തു. ജഗത്പുരയ്ക്ക് സമീപത്ത് വെച്ചായിരുന്നു പൊലീസ് നടപടി.
കഴിഞ്ഞ വർഷം ഫെബ്രുവരി 13 മുതൽ പ്രതിഷേധിക്കുന്ന കർഷകർ തമ്പടിച്ചിരിക്കുന്ന ഖനൗരി, ശംഭു അതിർത്തിയിലേക്ക് ബാരിക്കേഡുകൾ മറികടന്ന് മാർച്ച് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ഒരു കൂട്ടം കർഷകർ സുരക്ഷാ ഉദ്യോഗസ്ഥരുമായി ഏറ്റുമുട്ടുകയും സംഘർഷം ഉണ്ടാകുകയുമായിരുന്നു. ഇതേ തുടർന്നാണ് നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തത്.
സംഘർഷത്തെത്തുടർന്ന്, ഖനൗരി അതിർത്തിയിലും പഞ്ചാബിലെ സംഗ്രൂർ, പട്യാല ജില്ലകളിലെ പരിസര പ്രദേശങ്ങളിലും ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവച്ചു. മുൻകരുതൽ നടപടിയായി ഖനൗരി അതിർത്തിയിൽ പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചു.
അതേസമയം,ശംഭു അതിർത്തിയിലെ സമരപ്പന്തലിൽ നിന്ന് കർഷകരെ പൊലീസ് ബലം പ്രയോഗിച്ച് മാറ്റി. സമരപ്പന്തലിലെ ഫാൻ അടക്കമുള്ള സൗകര്യങ്ങളും പൊലീസ് നീക്കി.
Story Highlights : Punjab Police takes farmer leaders into custody; removes fan from protest tent
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here