‘റിമി ടോമി എതിരാളിയേ അല്ലെന്ന് പറഞ്ഞിട്ടില്ല’ വ്യാജവാര്‍ത്തയ്ക്കെതിരെ നിയമനടപടിയുമായി പ്രസീത ചാലക്കുടി

തനിക്കെതിരെ വ്യാജവാര്‍ത്ത പ്രചരിപ്പിച്ച ഫേസ്ബുക്ക് പേജുകള്‍ക്കെതിരെ നിയമനടപടിയുമായി നാടന്‍പാട്ട് കലാകാരി പ്രസീത ചാലക്കുടി. പ്രമുഖ പിന്നണി ഗായിക തനിക്ക് ഒരു എതിരാളിയെ അല്ല എന്ന് പ്രസീത ചാലക്കുടി പറഞ്ഞു എന്ന തലക്കെട്ട് നല്‍കി ഫോട്ടോ ഉള്‍പ്പടെയാണ് ഫേസ്ബുക്കില്‍ പ്രചരിപ്പിക്കുന്നത്. സംഭവത്തില്‍ പ്രസീത ചാലക്കുടി പോലീസില്‍ പരാതി നല്‍കി. (Praseetha Chalakudy leagal action against online media fake news)
വിവിധ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ വഴിയാണ് പ്രസീദ ചാലക്കുടിയുടെ പ്രസ്താവന എന്ന തരത്തില്‍ വ്യാജ കണ്ടന്റുകള്‍ പ്രചരിക്കുന്നത്. പ്രമുഖ പിന്നണി ഗായിക തനിക്ക് എതിരാളിയെ അല്ല എന്ന് പ്രസീദ ചാലക്കുടി പറഞ്ഞു എന്നതാണ് ഉള്ളടക്കം. ചില ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ അടക്കം ഇത്തരത്തില്‍ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെയാണ് നിയമനടപടിയുമായി പ്രസീത ചാലക്കുടി രംഗത്തെത്തിയിരിക്കുന്നത്.
സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന തരത്തിലുള്ള ഒരു പരാമര്‍ശവും താന്‍ നടത്തിയിട്ടില്ല വ്യക്തമാക്കുന്നു. റീച്ച് ഉണ്ടാക്കുന്നത് മറ്റുള്ളവരെ വേദനിപ്പിച്ചു കൊണ്ടാവരുതെന്നും പ്രസീത പറഞ്ഞു. വ്യാജവാര്‍ത്തയെ തുടര്‍ന്ന് കടുത്ത സൈബര്‍ ആക്രമണമാണ് പ്രസീത ചാലക്കുടിക്കെതിരെ നടക്കുന്നത്.
Story Highlights : Praseetha Chalakudy leagal action against online media fake news
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here