Advertisement

SDPI നേതാക്കളുടെ വീട്ടിൽ ഇ ഡി റെയ്ഡ്; വ്യാജ പ്രചരണമെന്ന് SDPI സംസ്ഥാന സെക്രട്ടറി

March 20, 2025
Google News 1 minute Read

എസ്ഡിപിഐ നേതാക്കളുടെ വീട്ടിൽ റെയ്ഡ് എന്നത് വ്യാജ പ്രചരണമെന്ന് SDPI സംസ്ഥാന സെക്രട്ടറി എം എം താഹിർ. കോട്ടയത്ത് ഒരു പ്രവർത്തകന്റെ വീട്ടിൽ ഇ ഡി പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. പാലക്കാട് പ്രവാസിയുടെ വീട്ടിൽ നടന്ന പരിശോധനയുമായി എസ്ഡിപിഐക്ക് ഒരു ബന്ധവുമില്ല. സംസ്ഥാന സെക്രട്ടറി എം എം താഹിർ വാർത്താക്കുറിപ്പിലൂടെയാണ് ആരോപണങ്ങൾ നിഷേധിച്ചത്.

കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ വിശദീകരണത്തിലൂടെ ഇഡിയുടെ പ്രവര്‍ത്തനങ്ങളിലെ ദുരൂഹത സംബന്ധിച്ച് പൗരസമൂഹം ചര്‍ച്ചചെയ്തുവരികയാണ്. കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ രാഷ്ട്രീയ നേതാക്കള്‍തിരേ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) രജിസ്റ്റര്‍ ചെയ്ത 193 കേസുകളില്‍ വെറും രണ്ട് കേസുകള്‍ മാത്രമാണ് ശിക്ഷയില്‍ കലാശിച്ചതെന്ന പാര്‍ലമെന്റിലെ സര്‍ക്കാരിന്റെ വെളിപ്പെടുത്തല്‍, മോദി ഭരണകാലത്ത് ഇഡി യെ ദുരുപയോഗം ചെയ്തതിന്റെ കൃത്യമായ തെളിവാണ്.

ഇഡിയെ രാഷ്ട്രീയ എതിരാളികളെയും വിമര്‍ശകരെയും ഒതുക്കാനും വരുതിയിലാക്കാനുമുള്ള ഉപകരണമായി കേന്ദ്ര ബിജെപി സര്‍ക്കാര്‍ ഉപയോഗിക്കുകയാണെന്ന വിവരം തെളിവുകള്‍ സഹിതം പുറത്തുവന്നിട്ടും സത്യം മറച്ചുവെച്ച് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കാനുള്ള ഗൂഢശ്രമം അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു.

Story Highlights : SDPI Against ED Raid in Kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here