Advertisement

SKN40: കൊല്ലം ജില്ലയിലെ രണ്ടാം ദിവസത്തെ പര്യടനം ശാസ്താംകോട്ടയില്‍ നിന്നാരംഭിക്കും

March 20, 2025
Google News 2 minutes Read
SKN40 kollam anti drug campaign

എസ്‌കെഎന്‍ ഫോര്‍ട്ടി കേരള യാത്ര കൊല്ലം ജില്ലയിലെ രണ്ടാം ദിവസത്തെ പര്യടനം ശാസ്താംകോട്ടയില്‍ നിന്നാരംഭിക്കും. ശാസ്താംകോട്ടയില്‍ എത്തുന്ന യാത്രയില്‍ സാമൂഹിക സാംസ്‌ക്കാരിക മേഖലയിലെ നിരവധി പേര്‍ പങ്കെടുക്കും. തുടര്‍ന്ന് നടക്കുന്ന ലഹരിവിരുദ്ധ ജാഥയില്‍ നിരവധി പേര്‍ പങ്കെടുക്കും. കൊല്ലം എസ്എന്‍ കോളജിലും പന്മന ആശ്രമത്തിലും ലഹരിവിരുദ്ധ ജാഥ എത്തും. (SKN40 kollam anti drug campaign)

ആര്‍ ശ്രീകണ്ഠന്‍ നായരെ ജന്മനാട് ഏറെ ആവേശത്തോടെയാണ് വരവേറ്റത്. ഇന്നലെ കോരിച്ചൊരിയുന്ന മഴയിലും ആവേശം ചോരാതെ നൂറുകണക്കിന് ആളുകളാണ് മേലിലയിലും കുന്നിക്കോട്ടും ട്വന്റിഫോറിന്റെ ജനകീയ ക്യാമ്പയിന് പിന്തുണയുമായി എത്തിയത്. പുനലൂരില്‍ നിന്നും വിളക്കുടി സ്‌നേഹതീരത്തിലേക്ക് എത്തിയപ്പോള്‍ വൈവിധ്യമാര്‍ന്ന ചമയങ്ങളുടെയും ബാന്റ് മേളത്തിന്റെയും അകമ്പടിയോടെയായിരുന്നു എസ് കെ എന്നിനെ വരവേറ്റത്.

Read Also: “അഞ്ഞൂറ് ആളുകളെ എവിടെ നിന്നൊക്കെയോ പിടിച്ചുകൊണ്ടുവന്ന് ക്യാഷും ചോറും കൊടുത്ത് ഇരുത്തിയിരിക്കുകയാണ്”; ആശാ സമരത്തിനെതിരെ എ വിജയരാഘവന്‍

പെരുമഴയെയും തോല്‍പ്പിച്ച് ലഹരിയ്‌കെതിരായ കൂട്ടായ്മയ്‌ക്കെത്തിയവര്‍ എസ്‌കെഎന്‍ നെ കേട്ടു. കുന്നിക്കോട് നിന്നും എസ് കെ എന്‍ പേരിനോട് ചേര്‍ത്തുവച്ച മേലില എന്ന ജന്മനാട്ടിലേക്കായിരുന്നു ഇന്നലത്തെ യാത്ര. മാധ്യമ മേഖലയില്‍ 40 വര്‍ഷം പൂര്‍ത്തീകരിക്കുന്ന തങ്ങളുടെ പ്രിയപ്പെട്ട കൂട്ടുകാരനായ നാട്ടുകാരനെ ആശംസിക്കാനും ലഹരിക്കെതിരായ അദ്ദേഹത്തിന്റെ വേറിട്ട ആശയത്തെ പിന്തുണയ്ക്കാനും ഗ്രാമമൊന്നാകെ മേലില ക്ഷേത്ര മൈതാനിയിലെത്തി. സഹപാഠികളും നാട്ടുകാരും എസ് കെ എന്നും പരസ്പരം ഓര്‍മകള്‍ പങ്കുവയ്ക്കുന്ന ഹൃദ്യമായ കാഴ്ചയും ഇന്നലെ പ്രേക്ഷകര്‍ കണ്ടു.

Story Highlights : SKN40 kollam anti drug campaign

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here